1. ആത്മീയം
  2. »
  3. മതം
  4. »
  5. ലേഖനം
  6. സദ്ഗുരു വചനങ്ങള്‍

Sadguru Quotes | സദ്ഗുരു വചനങ്ങള്‍

സദ്ഗുരു
PRO
ഭക്തി ഒരു സാമാന്യ സങ്കല്‍പ്പമല്ല, നിശ്ചിതമായ രീതിയിലുള്ള ഒരു ആശയസംഹിതയല്ല, പ്രത്യേക രീതിയിലുള്ള ഒരു പ്രവര്‍ത്തനവും അല്ല. അത്‌ ലയനത്തിന്‍റെ പ്രതിനിധിയാണ്‌ - സദ്ഗുരു
PRO
യുക്തിചിന്ത, വികാസം പ്രാപിക്കാത്ത അവസ്ഥയിലാണെങ്കില്‍ അത്‌ ഭീകരമായ ഒരു കാര്യമാണ്‌. നിങ്ങള്‍ യുക്തിചിന്തയെ ശുദ്ധീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ മോക്ഷത്തിലേക്കുള്ള പാതയാകാന്‍ അതിന്‌ കഴിയും - സദ്ഗുരു

PRO
നിര്‍ബന്ധിതമായി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും സ്വയം തിരഞ്ഞെടുക്കാവുന്ന അവസ്ഥയിലേക്ക്‌ മാറുന്നത്‌ പരിണാമമാണ്‌. എന്നാ‍ല്‍ സ്വയം തിരഞ്ഞെടുക്കാവുന്ന അവസ്ഥയില്‍നിന്നും തിരഞ്ഞെടുക്കുക എന്ന ആവശ്യം തന്നെ‍ ഇല്ലാതാകുന്ന അവസ്ഥയിലേക്ക്‌ മാറുമ്പോള്‍ അത്‌ വിപ്ലവമാകുന്നു - സദ്ഗുരു

PRO
ശാരീരികമായും മാനസികമായും ആത്മീയമായും എല്ലാം നിങ്ങള്‍ക്കുള്ളില്‍ത്തന്നെ‍ പരിപൂര്‍ണ്ണത അനുഭവപ്പെടുമ്പോള്‍ ആരോഗ്യകരമായ അവസ്ഥയിലാണ്‌ നിങ്ങള്‍. ഇത്‌ ഒട്ടും അകലത്തല്ല, അകത്തുതന്നെയാണ്‌ - സദ്ഗുരു
PRO
അതിരേതുമില്ലാത്ത അവസ്ഥയിലേക്ക്‌ വിടരുവാന്‍, നിങ്ങള്‍ നിങ്ങളെത്തെ‍ അനുവദിക്കാത്തിടത്തോളം നിങ്ങള്‍ സംതൃപ്തരാകരുത്‌, അസംതൃപ്തിയാല്‍ നീറിക്കൊണ്ടിരിക്കണം - സദ്ഗുരു
PRO
ധ്യാനം എന്നാ‍ല്‍ ജീവിതത്തിലെ ഓരോ ക്ഷണത്തിലും ചിരി വരുത്തി പല്ലിളിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച്‌ അസ്ഥികളെ പുഞ്ചിരിക്കുവാന്‍ പരിശീലിപ്പിക്കുക എന്നാണ്‌ അര്‍ത്ഥമാക്കുത്‌ - സദ്ഗുരു
PRO
അവജ്ഞ, കോപം, വെറുപ്പ്‌ തുടങ്ങിയവ വിഷമാണ്‌. നിങ്ങള്‍ ഇത്തരം വിഷം കുടിച്ച്‌ തന്മൂലം മറ്റാരെങ്കിലും മരിക്കും എന്ന്‌ പ്രതീക്ഷിക്കുന്നു‍. ജീവിതം ഒരിക്കലും അത്തരത്തില്‍ സംഭവിക്കില്ല - സദ്ഗുരു
PRO
നിങ്ങള്‍ എന്തെങ്കിലും തീവ്രമായി പിന്തുടരേണ്ടതില്ല. സ്വയമേവ നിങ്ങള്‍ വളരെ തീവ്രതയുള്ള ആളായിത്തീരുകയാണ്‌ വേണ്ടത്‌ - സദ്ഗുരു
PRO
ഈ ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി നമുക്കുചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം, മനുഷ്യന്‍ പ്രത്യുല്‍പാദനം കുറയ്ക്കുക എതാണ്‌ - സദ്ഗുരു