ശ്രീനു എസ്|
Last Modified ശനി, 24 ജൂലൈ 2021 (12:07 IST)
നായമോങ്ങുമ്പോള്‍ അത് കാലന്‍ വരുന്ന ലക്ഷണമാണെന്നും സമീപത്താര്‍ക്കോ മരണമുണ്ടെന്നുമൊക്കെ പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇത് വെറും അന്ധവിശ്വാസമാണ്. പ്രജനനകാലത്ത് നായ വളരെ അധികം മോങ്ങാറുണ്ട്. പിന്നെ എന്തിനും ഏതിനും അനാവശ്യമായി പ്രതികരിക്കുന്ന സ്വഭാവക്കാരാണ് നായകള്‍. ചെറിയ ശബ്ദം പോലും അവ തിരിച്ചറിയും. ഇഷ്ടമില്ലത്തതെന്തെങ്കിലും കണ്ടാല്‍ മോങ്ങുകയും ചെയ്യും.
മനുഷ്യന് തിരിച്ചറിയാന്‍ സാധിക്കാത്ത ശബ്ദങ്ങള്‍ കേട്ടാലും നായകള്‍ പ്രതികരിക്കും. ഇത്തരത്തില്‍ മനുഷ്യര്‍ക്ക് മനസിലാകാത്തിനാലാണ് അത് കാലന്റെ തലയില്‍ കൊണ്ടുവച്ചത്. നായയുടെ മോങ്ങലും മരണവുമായി ഇതുവരെ ശാസ്ത്രീയമായി ഒരിടെത്തും തെളിയിക്കപ്പെട്ടിട്ടില്ല.