മരണവീട്ടില്‍ പോയിട്ടുവന്നാല്‍ കുളിക്കണമെന്ന് പറയുന്നതിനു പിന്നിലെ വിശ്വാസം ഇതാണ്

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (12:03 IST)
മരണവീട്ടില്‍ പോയിട്ടുവന്നാല്‍ നിര്‍ബന്ധമായും കുളിക്കണമെന്ന് പറയുന്നതിനു പിന്നിലെ വിശ്വാസം പലതാണ്. മരിച്ച ആളിന്റെ പ്രേതം മരണം അന്വേഷിച്ചു ചെല്ലുന്നയാളുടെ ദേഹത്ത് പ്രവേശിക്കുകയും ഇത് കുളിയിലൂടെ ഒഴിവാക്കുകയും ചെയ്യണമെന്നതാണ് ഒരു വിശ്വാസം. ഇത് തീര്‍ത്തും അന്ധവിശ്വാസമാണ്. മരണപ്പെട്ടയാളുടെ ശരീരത്തില്‍ നിന്നും നിരവധി അണുകള്‍ പരിസരത്തേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ഇത് മരണം അന്വേഷിച്ച് ചെല്ലുന്നയാളുടെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴുവാക്കാനാണ് കുളിക്കണെന്നു പറയുന്നത്. കൂടാതെ കുളിച്ചുകഴിഞ്ഞാല്‍ മരണവീട്ടില്‍ പോയതിന്റെ ഒരു മാനസികാവസ്ഥ ഒഴിവാകുകയും ചെയ്യുന്നു. ഇതിനുവേണ്ടിയാണ് കുളിക്കണമെന്ന് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :