നൂറിന്റെ വിലയുള്ള 46; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജു കളിക്കും

രേണുക വേണു| Last Modified വെള്ളി, 23 ജൂലൈ 2021 (19:47 IST)
ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നേടിയ 46 റണ്‍സിന് സെഞ്ചുറിയുടെ വില. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 46 പന്തിലാണ് സഞ്ജു 46 റണ്‍സ് നേടിയത്. ഇന്ത്യന്‍ നിരയിലെ രണ്ടാം ടോപ് സ്‌കോറര്‍ സഞ്ജുവാണ്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിന് സ്ഥാനം ഉറപ്പായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷന്‍ വന്നാലും സഞ്ജുവിന് സാധ്യതയുണ്ട്. പരിമിത ഓവര്‍ മത്സരങ്ങളില്‍ സഞ്ജു മികച്ച ഫീല്‍ഡര്‍ കൂടിയാണ്. അതിനാല്‍ സഞ്ജുവിന് അവസരം നല്‍കും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിന് ഇടംപിടിക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :