അയ്യപ്പസ്വാമിക്ക് കാണിക്ക ഇന്നോവ കാര്‍

ശബരിമല| WEBDUNIA| Last Modified ശനി, 18 ഫെബ്രുവരി 2012 (15:07 IST)
അയ്യപ്പന് കാണിക്കയായി സമര്‍പ്പിച്ചത് ഇന്നോവ കാര്‍. കൊല്ലത്തെ പ്രമുഖ വ്യവസായിയും അയ്യപ്പ ഭക്തനുമായ സുനില്‍ സ്വാമിയാണ്‌ ഇന്നോവ കാര്‍ സമര്‍പ്പിച്ചത്‌. ദേവസ്വത്തിന്റെ ഔദ്യോഗിക ആവശ്യത്തിനു മാത്രമേ വാഹനം ഉപയോഗിക്കാവൂ എന്ന നിബന്ധനയോടുകൂടിയാണ്‌ കാര്‍ ശബരിമലയില്‍ സമര്‍പ്പിച്ചത്‌.

കുംഭമാസ പിറവിയുടെ അന്നാണ് കാറിന്റെ താക്കോല്‍ അയ്യപ്പന്റെ ശ്രീകോവിലിനു മുന്നില്‍ സമര്‍പ്പിച്ചത്. മേല്‍ശാന്തി എം ബാലമുരളി താക്കോല്‍ പൂജിച്ച്‌ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ബി സതീഷ്കുമാറിനു കൈമാറുകയായിരുന്നു. പമ്പയിലെ ഗണപതികോവിലിനു സമീപമാണ്‌ ഇന്നോവകാര്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്‌.

രണ്ടു വര്‍ഷത്തിനു മുമ്പ്‌ ശബരിമലയിലെ മാളികപ്പുറത്തേക്കുള്ള മേല്‍പ്പാലത്തിനു മേല്‍ക്കൂര നിര്‍മ്മിച്ചു നല്‍കിയത് സുനില്‍ സ്വാമിയുടെ ഉടമസ്ഥതയിലുള്ള ശബരി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :