അത് മകരവിളക്ക് അല്ല, സെര്‍ച്ച് ലൈറ്റിന്റെ പ്രകാശം: ദേവസ്വം ബോര്‍ഡ്
ശബരിമല|
WEBDUNIA|
PRO
PRO
പൊന്നമ്പലമേട്ടില്‍ ശനിയാഴ്ച തെളിഞ്ഞത് ദീപാരാധനയുടെ വിളക്കല്ലെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ രാജഗോപാലന്‍ നായര്‍. അത് സെര്‍ച്ച് ലൈറ്റിന്റെ പ്രകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മകരജോതിയുടെ പ്രകാശം ചുവപ്പ് കലര്‍ന്ന നിറത്തിലാണ്. എന്നാല്‍ ശനിയാഴ്ച കണ്ടത് വെളുത്ത ഫ്ലൂറസന്റ് പ്രകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊന്നമ്പലമേട്ടിന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് പ്രകാശം തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ദീപാരാധന നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാതിരിക്കാന്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇവരുടെ കൈവശമുള്ള ലൈറ്റ് പ്രകാശിച്ചതാവാം തെറ്റിദ്ധാരണ പടരാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും രാജഗോപാലന്‍ നായര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ നിന്ദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നില്‍ ആ പയ്യനായിരിക്കാമെന്ന് രാജഗോപാലന്‍ നായര്‍ പറഞ്ഞു. ആ പയ്യന് വിവരമുണ്ടാകാം എന്നാല്‍ കുറച്ച് വിവേകം കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിനേയാണ് രാജഗോപാലന്‍ നായര്‍ പയ്യന്‍ എന്ന് ഉദ്ദേശിച്ചത്. മകരവിളക്കിനെ കുറിച്ച് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.