പൊന്നമ്പലമേട്ടിലേക്ക് മകരജ്യോതി പ്രയാണം നടത്തിയ മലയരയന്‍മാരുടെ സംഘത്തെ പൊലീസ് തടഞ്ഞു. മകരജ്യോതി തെളിയിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മലയരയ സംയുക്ത സമിതിയാണ് പ്രയാണം നടത്തിയത്. വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാളകെട്ടി ശിവപാര്‍വതി ക്ഷേത്രത്തില്‍ നിന്നാണ് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പ്രയാണം ആരംഭിച്ചത്. ഇവിടെ നിന്ന് തന്നെ പൊലീസ് ഇവരുടെ പ്രയാണം തടയുകയായിരുന്നു. മകരജ്യോതി തെളിയിക്കാന്‍ പൊന്നമ്പലമേട്ടില്‍ കടക്കരുതെന്ന് പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കാന്‍ അനുവദിക്കുന്നതു വരെ ഞായറാഴ്ച തെളിയിച്ച ദീപം കെടാവിളക്കായി സൂക്ഷിക്കാന്‍ മലയരയ സമാജം തീരുമാനിച്ചു. ഇത് ഏതെങ്കിലും ക്ഷേത്രത്തില്‍ സൂക്ഷിക്കാനാണ് ഇവരുടെ പദ്ധതി.