അടുത്ത ഡിസംബര്‍ 21-ന് ലോകം അവസാനിക്കും!

ലോകാവസാനം
WEBDUNIA|
PRO
PRO
ലോകം അവസാനിക്കും എന്ന പ്രവചനങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകാവസാന പ്രവചനങ്ങളെ പറ്റി ഗവേഷണം നടത്തിയ ജോണ്‍ ഡബ്ലിയൂ ബോറെക്ക് പറയുന്നത് ഏകദേശം 400 തവണയെങ്കിലും ഇത്തരം പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. എല്ലാം തെറ്റുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ലോകാവസാനത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മായന്‍ കലണ്ടറിനെ ബന്ധപ്പെടുത്തിയാണ് പുതിയ ലോകാവസാന പ്രവചനം ഉയര്‍ന്നുവന്നിരിക്കുന്നത്.

മായന്‍ കലണ്ടര്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ജോടി ശിലാഫലകങ്ങളാണ് ഈ പ്രവചനത്തിന്റെ പിന്നില്‍. 400 വര്‍ഷങ്ങള്‍ 13 തവണ ആവര്‍ത്തിക്കപ്പെട്ടതിന് ശേഷം മായന്‍ ദൈവം ഭൂമിയില്‍ തിരിച്ചെത്തും എന്നാണെത്രെ ഈ ശിലാഫലകങ്ങളില്‍ എഴുതിയിരിക്കുന്നതെത്രെ. ഈ ദിവസം വരുന്നതാകട്ടെ 2012 ഡിസംബര്‍ 21-നും. ക്രിസ്തുവിന് മുമ്പ് 3113 എന്ന വര്‍ഷത്തില്‍ ആരംഭിച്ച മായന്‍ യുഗം 5,125 വര്‍ഷം കഴിഞ്ഞ് അവസാനിക്കും. അടുത്ത വര്‍ഷം ഡിസം‌ബര്‍ 21-നാണ് ഈ മുഹൂര്‍ത്തം വരുന്നത്.

ഈ കലണ്ടര്‍ രീതി ഇപ്പോഴും ഉപയോഗപ്പെടുത്തുന്ന ഗ്വാട്ടിമാല, മെക്സിക്കോ, ചിയാപാസ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ഏറെ ഭയത്തിലാണ് കഴിയുന്നത്. തെക്കേ മെക്സിക്കോയിലെ ടാപാച്ചുളയില്‍ ടൂറിസം വകുപ്പ് ഒരു ‘കൌണ്ട് ഡൌണ്‍’ ഡിജിറ്റല്‍ ഘടികാരം സ്ഥാപിച്ചുകഴിഞ്ഞു. മായന്‍ കലണ്ടറുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന പലരും അഭിപ്രായപ്പെടുന്നത് ഡിസംബര്‍ 21 എന്നത് ലോകാവസാനം അല്ലെന്നും പുതിയൊരു യുഗത്തിന്റെ ആരംഭമാണെന്നുമാണ്.

എന്തായാലും ലോകാവസാന പ്രവചനത്തിലേക്ക് ചില ശാസ്ത്രജ്ഞരും അവര്‍ക്ക് പറ്റാവുന്ന സംഭാവനകള്‍ നല്‍‌കിയിട്ടുണ്ട്. മേല്‍‌പ്പറഞ്ഞ തീയതിയില്‍ ഭൂമിയുടെ ഇരു ധ്രുവങ്ങളിലായി സ്ഥിതി ചെയ്യുന്ന കാന്തിക മണ്ഡലങ്ങള്‍ക്ക് അസ്വാഭാവിക സ്ഥാന ചലനം ഉണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഈ അസ്വാഭാവിക ചലനത്തിന് ‘പോളാര്‍ ഷിഫ്റ്റിംഗ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം 750,000 വര്‍ഷത്തില്‍ ഒരിക്കല്‍ ഭൂമിയുടെ ധ്രുവങ്ങള്‍ പരസ്പരം മാറും. ആ മാറ്റം മായന്‍ കലണ്ടര്‍ ലോകാവസാനം പ്രവചിച്ചിരിക്കുന്ന 2012-ല്‍ ഉണ്ടാകുമെന്ന് അവര്‍ കരുതുന്നു. ധ്രുവങ്ങള്‍ പരസ്പരം അകന്നു പോകുമ്പോള്‍ ആകര്‍ഷണ ശക്തി നശിച്ച ഭൂമിയില്‍ നിന്ന് അന്തരീക്ഷം അകന്നു പോകും . അതോടു കൂടി ബഹിരാകാശത്തുനിന്നുള്ള വസ്തുക്കള്‍ ഉല്‍ക്കകളും അള്‍ട്ര വയലറ്റ്‌ രശ്മികളും ഭൂമിയില്‍ നേരിട്ട് പതിക്കും. ഇതോടെ സര്‍വ്വ ജീവ ജാലങ്ങളും ചത്തൊടുങ്ങും എന്നാണ് ഇവരുടെ തിയറി.

പല ലോകാവസാന പ്രവചനങ്ങളെയും അതിജീവിച്ച ഭൂമി ഈ മായന്‍ പ്രവചനത്തെയും മറികടക്കുമെന്ന് യുക്തിവാദികള്‍ പറയുന്നു. എന്തായാലും മായന്‍ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം കൂടി ഭൂമിക്ക് ആയുസ് ഉണ്ട് എന്നതുതന്നെ ആശ്വാസം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :