മെയ് 21 ന് ലോകാവസാനം, അന്ത്യവിധി!

ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും
മെയ് 21 ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യവിധി ദിനം എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ ദുബായില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. ഫാമിലി റേഡിയോ എന്ന പേരിലുള്ള മതകാര്യ റേഡിയോ ശൃംഖലയാണ് പൊതുജനങ്ങളില്‍ ഭയമുണര്‍ത്തുന്ന ഈ പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ദുബായ്| WEBDUNIA|
മെയ് മാസത്തില്‍ ലോകം അവസാനിക്കുമെന്ന സന്ദേശവുമായി ഒരു അമേരിക്കന്‍ ക്രിസ്ത്യന്‍ വിഭാഗം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ദുബായ് സര്‍ക്കാരിനു തലവേദനയാവുന്നു. പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ നീക്കംചെയ്തു തുടങ്ങി.

“ ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും ” എന്നാണ് പരസ്യത്തിലെ ഒരു വാചകം. പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു എന്നതിനൊപ്പം ഇസ്ലാം മതത്തിനെതിരായ സന്ദേശമാണിത് എന്നതും അധികൃതരില്‍ അതൃപ്തിയുളവാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :