Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം
Pooja Bumper
Pooja Bumper 2026 Draw Live Updates: 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന പൂജ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് ആരംഭിക്കും.
JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരിസുകളിലായാണ് ഇത്തവണ പൂജ ബംപർ ഇറക്കിയിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേർക്ക് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് മൂന്നാം സമ്മാനം ലഭിക്കും.
നാലാം സമ്മാനമായി അഞ്ച് പേർക്ക് മൂന്ന് ലക്ഷം. രണ്ട് ലക്ഷം വീതം പത്ത് പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും. 5000 രൂപ മുതൽ 300 രൂപ വരെ മറ്റു സമ്മാനങ്ങൾ.
