നമസ്കാരത്തിന്‍റെ പ്രാധാന്യം

WEBDUNIA|
മുസ്ലീങ്ങളുടെ നിസ്കാരം ഇങ്ങനെയാണ് :

* ആദ്യമായി നില്‍ക്കുന്നു. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തി പ്രഖ്യാപിക്കുന്നു, ദൈവം മാത്രമാണ് മഹാന്‍ (അല്ലാഹു അക്ബര്‍).

* ദൈവേച്ഛയ്ക്ക് കീഴ്പ്പെടുകയും ദൈവത്തിന്‍റെ മഹോന്നത ഗുണങ്ങള്‍ ഉച്ചരിച്ച് അനുസ്മരിക്കുകയും ചെയ്യുന്നു.

* ദൈവത്തിന്‍റെ മുമ്പില്‍ താന്‍ നിസ്സാരനാണെന്ന് ബോധ്യം കൊണ്ട് വിനയാന്വിതനായി തല കുനിച്ച് നില്‍ക്കുന്നു.

* തേജസ്സാര്‍ന്ന തന്‍റെ രക്ഷകനാണ് എല്ലാ ശ്രേയസ്സും എന്ന് പ്രഖ്യാപിക്കുന്നു.

* തനിക്ക് നേര്‍വഴി കാണിച്ചു തന്നതിനു നന്ദി പ്രകാശിപ്പിക്കുന്നതിനായി വീണ്ടും തല ഉയര്‍ത്തി നില്‍ക്കുന്നു.

ഈ സമയം ദൈവത്തിന്‍റെ മഹത്വം അവന്‍റെ ഹൃദയത്തില്‍ നിറയുകയും മനസ്സിനെ മഥിക്കുകയും ചെയ്യുന്നു.

മഹോന്നതനായ രക്ഷിതാവിനാണ് എല്ലാ കീര്‍ത്തിയും എന്ന് ഉറക്കെ പ്രഖ്യാപിച്ച് അവന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ഇത് പലതവണ ആവര്‍ത്തിക്കുന്നു. ഇതോടെ അവന്‍റെ മനസ്സ് കൂടുതല്‍ വിശുദ്ധമാവുന്നു. ഭൌതിക ലോകം കടന്ന് ദൈവ സന്നിധിയിലേക്ക് മനസ്സ് അര്‍പ്പിക്കുന്നു.

പരാശക്തിയായ ദൈവത്തിലേക്കുള്ള ഒരു ആദ്ധ്യാത്മിക യാത്രയായി അല്ലെങ്കില്‍ ഒരു ആത്മീയ സൌഹൃദമായി നമസ്കാരം മാറുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :