നമസ്കാരത്തിന്‍റെ പ്രാധാന്യം

WEBDUNIA|

ലോകത്തിലെ സകല വസ്തുക്കളും സ്രഷ്ടാവിനെ വിവിധ രീതികളില്‍ പ്രണമിക്കുന്നു. മരങ്ങളും മലകളും ജന്തുജാലങ്ങളും സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുമെല്ലാം അല്ലാഹുവിനു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

ഇവയുടെ ആരാധന രൂപങ്ങളെ സമന്വയിച്ചാണ് ഇസ്ലാമില്‍ നമസ്കാര പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് കാണാം. മുസ്ലീങ്ങള്‍ക്ക് അഞ്ച് സമയത്ത് നമസ്കാരം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. വിശ്വാസിയുടെ ദൈവ സന്നിധിയിലേക്കുള്ള ആരോഹണമാണ് നമസ്കാരം എന്നാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.

അന്ത്യ പ്രവാചകനായ നബിയുടെ സ്വര്‍ഗ്ഗാരോഹണ സമയത്താണ് മുസ്ലീങ്ങള്‍ക്ക് അഞ്ച് സമയം നിസ്കാരം നിര്‍ബ്ബന്ധമാക്കിയത്. അഞ്ച് പ്രാര്‍ത്ഥനകള്‍ക്കും കൂടി ഒരു ദിവസം 24 മണിക്കൂറില്‍ 24 മിനിട്ട് മാത്രമേ ആവശ്യമുള്ളു.

പ്രാര്‍ത്ഥന നിര്‍ബ്ബന്ധമാക്കിയ അതേ സമയമാണ് അല്ലാഹു ആരെയും അവരുടെ കഴിവിന് അതീതമായ ചുമതലാ ഭാരം വഹിപ്പിക്കില്ല എന്ന ഖുറാന്‍ വാക്യവും ഉണ്ടായത്.

അഞ്ച് നേരത്തെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ രോഗം കൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ശാരീരികമായ മറ്റവസ്ഥ വന്നാല്‍ അത് നാലോ മൂന്നോ ആയി ചുരുക്കാവുന്നതേയുള്ളൂ. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ രണ്ട് മൂന്ന് നിസ്കാരങ്ങള്‍ ഒരുമിക്ക് നിര്‍വഹിക്കാറുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :