വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉണ്ടാകാന്‍ എന്തെങ്കിലും കാരണം വേണോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (13:04 IST)
വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉണ്ടാകാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. തലച്ചോറിലെ സെറോടോണിന്‍, ഡോപാമിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ കുറവ് വരുമ്പോള്‍ ഡിപ്രഷന്‍ ഉണ്ടാകാം. ന്യൂറോട്രാന്‍സ്മിറ്ററുകളായ ഇവ കുറഞ്ഞാല്‍ തലച്ചോര്‍ ശരിയായി പണിയെടുക്കില്ല. ജനിതകപരമായും ഡിപ്രഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജീവിത സാഹചര്യങ്ങളില്‍ ഡിപ്രഷന്‍ ഉണ്ടാകുമ്പോഴാണ് ഇത് കൂടുതല്‍ ഗുരുതരമാകുന്നത്. ഉദാരണത്തിന് പ്രണയ നൈരാശ്യം, പരീക്ഷയില്‍ പരാജയപ്പെടുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ രോഗി തനിക്ക് രോഗമുള്ളതായി അറിയുന്നില്ല. പകരം പ്രശ്‌നം ആ സന്ദര്‍ഭത്തിനാണെന്ന് കരുതി ആത്മഹത്യ ചെയ്യാറാണ് പതിവ്. ലഹരി ഉപയോഗം കൊണ്ടും ബാല്യകാലത്തെ സംഭവങ്ങള്‍ കൊണ്ടും ഭാവിയില്‍ ഡിപ്രഷന്‍ വരാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :