രാത്രിയായാല്‍ ‘താല്‍പ്പര്യമില്ല’, അങ്ങനെയൊരു ബന്ധത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കണോ?

ദാമ്പത്യം, രതി, ലൈംഗികബന്ധം, ഭാര്യ, ഭര്‍ത്താവ്, റിലേഷന്‍, Couple, Sexual Relation, Wife, Lover, Husband
BIJU| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (17:08 IST)
ദാമ്പത്യബന്ധത്തില്‍ പരസ്പരധാരണ ഏറ്റവും അത്യാവശ്യമാണ്. അങ്ങനെയൊരു ധാരണ അധികം വേണ്ടത് ലൈംഗികബന്ധത്തില്‍ തന്നെയാണ്. സ്നേഹവും വിശ്വാസവും സുരക്ഷിതബോധവുമില്ലാത്ത ഒരു ബന്ധത്തില്‍ നല്ല ലൈംഗികബന്ധവും സംഭവിക്കുകയില്ല.

പങ്കാളി ലൈംഗികബന്ധത്തിന് തുടര്‍ച്ചയായി വിമുഖത കാണിക്കുന്നു എങ്കില്‍ അതൊരു അടയാളമാണ്. ബന്ധം അത്ര നല്ല നിലയിലല്ല പോകുന്നതെന്നതിന്‍റെ അപായസൈറണ്‍. ഉടന്‍ തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ ഒരു വലിയ സ്ഫോടനത്തിലേക്ക് അത് നീങ്ങിയേക്കാം.

പങ്കാളി മൌനം പാലിക്കുക, ലൈംഗികബന്ധത്തോട് സഹകരിക്കാതിരിക്കുക, ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുക, മാതാപിതാക്കളോടും ഫ്രണ്ട്സിനോടുമൊക്കെ കൂടുതല്‍ അടുക്കുക ഇതൊക്കെയും ചില മുന്നറിയിപ്പുകളാണ്. നോക്കിയും കണ്ടും പരിഹാരക്രിയ ചെയ്തില്ലെങ്കില്‍ ഒരു വേര്‍പിരിയലിലേക്ക് സംഗതികള്‍ ചെന്നെത്തും.

പരസ്പരം തുറന്നുസംസാരിക്കുക എന്നതാണ് അതിന് ഏറ്റവും നല്ല വഴി. പങ്കാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. അവര്‍ക്ക് വേണ്ടി സമയം ചെലവഴിക്കുക. എന്നാല്‍ ഇതൊക്കെയും ചെയ്തിട്ടും ബന്ധം ശരിയായ നിലയിലല്ലെങ്കില്‍, ഒരു തീരുമാനമെടുക്കാന്‍ സമയമായി എന്നര്‍ത്ഥം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :