രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ‘നാല് സ്ത്രീകള്‍’
PRO
ജയലളിത
ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരണചര്‍ച്ചകള്‍ സജീവമായിരുന്നു. മൂന്നാം മുന്നണി വിജയിക്കുകയാണെങ്കില്‍ ജയലളിത പ്രധാനമന്ത്രിയാകുമെന്ന് എ ബി ബര്‍ദന്‍ പറഞ്ഞിരുന്നു. ബിജെഡി, ടിഡിപി, എഐഡിഎംകെ, സിപിഎം, സിപിഐ,ആര്‍എസ്പി, ഫോര്‍വേഡ് ബ്‌ളോക്ക് തുടങ്ങി 11 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള ശക്തിയായി എഐഎഡിഎംകെ വളര്‍ന്നുവെന്ന് ജയലളിത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിത 29 സീറ്റുകളോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പലതും സൂചിപ്പിച്ചത്.
ആന്ധ്രയും (42), ബീഹാര്‍ (40), മഹാരാഷ്ട്രയും (48), ഉത്തര്‍പ്രദേശ് (40), പശ്ചിമബംഗാള്‍ (42) എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. പോയതവണ 39-ല്‍ 11 സീറ്റുകള്‍ മാത്രമായിരുന്നു ജയലളിതയുടെ പാര്‍ട്ടി നേടിയത്.