രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ‘നാല് സ്ത്രീകള്‍’

WEBDUNIA|
PTI
രാജ്യത്തെ ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എത്തുന്നത് അപൂര്‍വമല്ല. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ഫാത്തിമാ ബീവി, ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ ഗാന്ധി, പ്രഥമ വനിതയായിരുന്ന പ്രതിഭാ പാട്ടീല്‍ എന്നിവരുണ്ട്. എന്നാല്‍ ഇപ്പോല്‍ ഇന്ത്യയുടെ നാല് സ്ത്രീകളാണ് തീരുമാനിക്കുന്നതെന്ന് തത്വത്തില്‍ പറയാം.

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ജയലളിത, മായാവതി, മമതാ ബാനര്‍ജി ഇവരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി. ഇന്ത്യയിലെ ശക്തരായ വനിതാ നേതാക്കളില്‍ ഒരാളായി എണ്ണപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രിയും എ‌ഐഡി‌എംകെ നേതാവുമായ എന്നീ ഉരുക്കുവനിതകള്‍ക്ക് എല്ലാവര്‍ക്കും കൂടി നൂറില്‍ക്കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് പല സര്‍വേകളും ഇതിനകം പ്രവചിച്ചു കഴിഞ്ഞു.

സെന്റ് ജ്ജോര്‍ജ് കോട്ടയില്‍നിന്നും ചെങ്കോട്ടയിലേക്ക്- അടുത്തപേജ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :