മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും തെരഞ്ഞെടുപ്പ് രംഗത്തേക്ക്; വാര്‍ത്തകളിലെ വാസ്തവമെന്ത്?

PRO
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. 'വെളിപാട്... എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊര്‍ജം...' എന്ന തലക്കെട്ടിലുള്ള ബ്ലോഗില്‍ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുമുണ്ട്.

വേണ്ട പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് താന്‍ രാഷ്ട്രീയം പറയാറില്ല എന്ന് എഴുതി തുടങ്ങുന്ന മോഹന്‍ലാല്‍, ഡല്‍ഹിയില്‍ കണ്ടത് ഒരു സൂചനയാണ് എന്ന് അഭിപ്രായപ്പെടുന്നു. “ഞാന്‍ ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകനോ അംബസഡറോ അല്ല. അവരെയാരെയും വ്യക്തിപരമായി അറിയുകയുമില്ല. ഇത് ഒരു പാര്‍ട്ടിയ്ക്കുമുള്ള പിന്തുണക്കുറിപ്പും അല്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ ഉളളിലെ, അതില്‍ അണി നിരക്കുന്ന പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്ന ഊര്‍ജം എന്താണന്ന് എനിക്ക് മനസിലാകുന്നുണ്ട്.

അത് മറ്റൊന്നുമല്ല നിലവിലുള്ള വ്യവസ്ഥയോടുള്ള കടുത്ത മടുപ്പും പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള ദാഹവുമാണ്. വര്‍ഷങ്ങളായി നാം കണ്ട് ശീലിച്ച രാഷ്ട്രീയമാവില്ല ഇത്. നടപ്പ് രാഷ്ട്രീയത്തിന്റെ വഴികളുമാവില്ല. ഒരു കുഞ്ഞ് പിറക്കുന്നതു പോലുള്ള അവസ്ഥയാണിത്. അതു കൊണ്ടു തന്ന ഈ വരവിനെ “വിപ്ലവം“ എന്നു വിളിക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. മറിച്ച് ഇതൊരു “വെളിപാടാണ്“... ഒരുപാട് മനസുകള്‍ സ്വാര്‍ഥ താത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാട്..“.- മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു.

അരാഷ്ട്രീയ ജീവികളല്ല വ്യക്തമായ രാഷ്ട്രീയമുണ്ട്- അടുത്തപേജ്



തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :