സര്‍വീസസിനെതിരെ പുറത്തെടുത്ത മികവ് കേരളത്തിനു രണ്ടാമത്തെ മത്സരത്തില്‍ തുടരാനായില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിലെ പ്ലേറ്റ് ലീഗ് മത്സരത്തില്‍ കേരളം 32 റണ്‍സിനു അസമിനോട് പരാജയമറിഞ്ഞു.
അവസാന ദിവസത്തെ ബാറ്റിംഗ് തകര്‍ച്ച കേരളത്തിനു വിനയായി. രണ്ടാം ഇന്നിംഗ്‌സില്‍ 266 റണ്‍സ് എടുക്കേണ്ടിയിരുന്ന കേരളം 233 റണ്‍സിനു പുറത്തായി.
66 റണ്‍സ് എടുത്താല്‍ ജയിക്കുമെന്നിരിക്കേ 32 റണ്‍സ് എടുത്തപ്പോള്‍ കേരളത്തിന്‍റെ കഥ കഴിഞ്ഞു. തലേ ദിവസത്തെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന പി. പ്രാശന്ത് 83 റണ്‍സ് എടുത്ത ശേഷം കീഴടങ്ങി.
ഗുവാഹത്തി: |
WEBDUNIA|
മോശം പിച്ചും കാലാവസ്ഥയും ബാറ്റിംഗ് തകര്‍ച്ചയും കൂടിയായപ്പോള്‍ കേരളത്തിന്‍റെ പതനം എളുപ്പമാകുകയായിരുന്നു. സ്കോര്‍; അസം ഒന്നാം ഇന്നിംഗ്‌സില്‍ 198, രണ്ടാം ഇന്നിംഗ്‌സില്‍ 152. കേരളം 85, 233.