ട്വന്‍റി20: ഇന്ത്യ തന്നെ

india
FILEFILE

ഏകദിനത്തില്‍ ഓസ്ട്രേലിയയായിരിക്കാം ചാമ്പ്യന്‍മാര്‍. എന്നാല്‍ ട്വന്‍റിയില്‍ ഇന്ത്യന്‍ ആധിപത്യത്തിനു മറുപടി പറയാന്‍ ഏകദിന ലോക ചാമ്പ്യന്‍‌മാര്‍ക്കായില്ല. ഫ്യൂച്ചര്‍ കപ്പ് ക്രിക്കറ്റ് പരമ്പരയുടെ സമാപന മത്സരമായി നടന്ന ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഓസീസിനെ ഏഴു വിക്കറ്റിനു കീഴ്‌പ്പെടുത്തി.

ആദ്യം ബാറ്റു ചെയ്‌‌ത ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ 18.1 ഓവറില്‍ 167 റണ്‍സ് എടുത്തു മറുപടി പറഞ്ഞു. ട്വന്‍റിയിലെ ലോക ചാമ്പ്യന്‍‌മാരായ ഇന്ത്യയ്‌ക്ക് ഏകദിനത്തിലെ ചാമ്പ്യന്‍‌മാര്‍ക്കെതിരെ നഷ്ടപ്പെടുത്തേണ്ടി വന്നത് മൂന്ന് വിക്കറ്റുകള്‍ മാത്രം.

മൂന്നു മണിക്കൂര്‍ മത്സരത്തില്‍ അര്‍ദ്ധ ശതകം തികച്ച ഗംഭീറും 35 റണ്‍സുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച റോബിന്‍ ഉത്തപ്പയുമായിരുന്നു തകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍. സെവാഗിനൊപ്പം(അഞ്ച്) ഓപ്പണ്‍ ചെയ്യാനെത്തിയ ഗംഭീര്‍ 52 പന്തുകളില്‍ ആറ് ബൌണ്ടറികളും ഒരു സിക്‍സറും അടിച്ചു കൂട്ടി 63 റണ്‍സാണ് എടുത്തത്. ഉത്തപ്പ 26 പന്തുകളില്‍ നിന്ന് ആറു ബൌണ്ടറികള്‍ഊടെ സഹായത്താലാണ് 35 റണ്‍സ് സമ്പാദിച്ചത്.

യുവരാജ് സിംഗ് 25 പന്തുകളില്‍ 31 റണ്‍സും കണ്ടെത്തി. ധോനി ഒമ്പതു റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. നേരത്തേ ആദ്യം ബാറ്റു ചെയ്‌‌ത ഓസ്‌ട്രേലിയയുടെ സവിശേഷത നായകന്‍ പോണ്ടിംഗിന്‍റെ 76 റണ്‍സായിരുന്നു. 53 പന്തുകളില്‍ അര്‍ദ്ധശതകം കണ്ട ഓസീസ് നായകന്‍ അടിച്ചു കൂട്ടിയത് 13 ബൌണ്ടറികളായിരുന്നു.

മുംബൈ:| WEBDUNIA|
തുടക്കത്തില്‍ 12 റണ്‍സ് എടുത്ത ഗിഒല്‍ ക്രിസ്റ്റിനെ ക്ലീന്‍ ബൌള്‍ ചെയ്‌‌തത് ആര്‍ പി സിംഗായിരുന്നു. പിന്നാലെ ഹയ്‌‌ഡനെ (17) ഹര്‍ഭജന്‍ സിംഗും പുറത്താക്കി. പൊരുതിയ പോണ്ടിംഗിനെ പുറത്താക്കി പത്താന്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്‌ക്ക് ബ്രേക്ക് നല്‍കി. സൈമണ്‍സ് (20) റണ്ണൌട്ടാകുക കൂടി ചെയ്‌‌തപ്പോള്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സ് ഇഴയാന്‍ തുടങ്ങി. മൈക്കല്‍ക്ലാര്‍ക്ക് നേടിയ 25 റണ്‍സ് ഒഴിച്ചാല്‍ ഓസീസിനു കാര്യമായ സ്കോര്‍ ഉയര്‍ത്തിയ ബാറ്റ്‌സ്മാ‌ന്‍‌മാരില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :