ട്വന്‍റി20 ക്രിക്കറ്റ് സ്കോര്‍ബോര്‍ഡ്

മുംബൈ;| WEBDUNIA|

സ്കോര്‍ബോര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയ്‌ക്കെതിരെയുള്ള ഫ്യൂച്ചര്‍ കപ്പ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ട്വന്‍റി മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി ത്രയമില്ലതെയാണ് മത്സരത്തിനിറങ്ങുന്നത്.

ഏറെ ചൂടു നിറഞ്ഞ ഏഴു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നും വ്യത്യസ്തമായ സമീപനമായിരിക്കും ട്വന്‍റിയിലേത്. ലോകകപ്പ് ജേതാക്കളായ ഇന്ത്യയ്‌ക്ക് ട്വന്‍റിയിലെ അഭിമാനം നില നിര്‍ത്തേണ്ടതുണ്ട്. ലോകകപ്പില്‍ കളിച്ച ടീമിനെ തന്നെയാണ് ട്വന്‍റി മത്സരത്തിലും നിയോഗിച്ചിരിക്കുന്നത്. വീരേന്ദ്ര സെവാഗ്, യൂസുഫ് പഠാന്‍, ജോഗീന്ദര്‍ ശര്‍മ്മ എന്നിവര്‍ തെരിച്ചെത്തി.

ഓസ്ട്രേലിയന്‍ ടീമിലേക്ക് കഴിഞ്ഞ രണ്ട് ഏകദിനത്തിലും ഇല്ലാതിരുന്ന ഹെയ്‌ഡന്‍ തിരിച്ചെത്തി. വംശീയാക്ഷേപം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരമ്പരയില്‍ അരങ്ങേറിയതിനാല്‍ വളെരെ കരുതലോടെയാണ് ബി സി സി ഐ മത്സരങ്ങളെ കാണുന്നത്. കനത്ത സുരക്ഷയില്‍ നടക്കുന്ന മത്സരത്തില്‍ കാണികളെ നിരീക്ഷിക്കാന്‍ വലിയ സംവിധാനം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :