ദക്ഷിണാഫ്രിക്ക 226/6

ബെല്‍‌ഫാസ്റ്റ്| WEBDUNIA|
തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും ഇന്ത്യക്ക് മുമ്പില്‍ ആറ് വിക്കറ്റിന് 226 റെന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ദക്ഷിണാഫ്രിക്ക് ആയി. ഓപ്പണറായിറങ്ങിയ 86 റണ്‍സെടുത്ത വാന്‍ വീക്കായിരുന്നു ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി മാറിയത്.

126 ബോളില്‍ നിന്നായിരുന്നു വിക്കിന്‍റെ 86 റണ്‍സ്. വിക്ക് 7 ഫോറും, ഒരു സിക്സറും അടിച്ചു. സ്കോര്‍ ബോര്‍ഡ് 168 ല്‍ നില്‍ക്കുമ്പോഴാണ് വിക്ക് പുറത്തായത്. യുവരാജിന്‍റെ പന്തില്‍ ധോണിയാണ് ക്യാച്ചെടുത്തത്.

55 ബോളില്‍ നിന്ന് 55 റണ്‍സെടുത്ത ആഫ്രിക്കന്‍ കീപ്പര്‍ ബൌച്ചറും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗിസിന് ഇകരുത്തേകി. നാല് ഫോറും ഒരു സിക്‍സറും ബൌച്ചര്‍ നേടി. ബൌച്ചറും ഒരു റണ്‍സെടുത്ത നെല്ലും പുറത്താകാതെ നിന്നു.

ഇന്ത്യന്‍ നിരയില്‍ ബൌളിംഗില്‍ തിളങ്ങിയത് യുവരാജ് സിംഗായിരുന്നു. യുവരാജ് ഒന്‍പത് ഓവറില്‍ 36 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :