പടുകൂറ്റന്‍ സിക്‌സ് പറത്തിയതിനു ശേഷം ചഹറിനെ നോക്കി ഗപ്റ്റില്‍; തൊട്ടടുത്ത പന്തില്‍ പ്രതികാരം, വിക്കറ്റ് പോയ ശേഷം കിവീസ് ബാറ്ററെ തുറിച്ചുനോക്കി കണ്ണുരുട്ടി ചഹര്‍ (വീഡിയോ)

രേണുക വേണു| Last Updated: വ്യാഴം, 18 നവം‌ബര്‍ 2021 (09:43 IST)

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് മുന്നിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പിലെ തോല്‍വിക്ക് പലിശ സഹിതം രോഹിത് ശര്‍മയും സംഘവും പകരംവീട്ടി. നാടകീയ ചില രംഗങ്ങളും കളിക്കിടെ ഉണ്ടായി. കിവീസ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലും ദീപക് ചഹറും തമ്മിലുള്ള 'കണ്ണുരുട്ടല്‍' സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

തകര്‍ത്തടിക്കുകയായിരുന്ന ഗപ്റ്റിലിനെ ദീപക് ചഹറാണ് പുറത്താക്കിയത്. 18-ാം ഓവറിലാണ് ചഹറിന്റെ വിക്കറ്റ് വീണത്. ചഹറിനെ പടുകൂറ്റന്‍ സിക്‌സ് പറത്തിയതിനു ശേഷമാണ് ഗപ്റ്റില്‍ പുറത്തായത്.

18-ാം ഓവര്‍ എറിയാനെത്തിയ ചഹറിന്റെ ആദ്യ പന്തില്‍ തന്നെ ഗപ്റ്റില്‍ സിക്‌സടിച്ചു. അതിനുശേഷം ഏതാനും സെക്കന്‍ഡുകള്‍ ചഹറിനെ രൂക്ഷമായി നോക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഗപ്റ്റിലിനെ പുറത്താക്കിയ ശേഷം ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :