ഒരു സെഞ്ചൂറിയന്‍ വിജയഗാഥ; പിറന്നു ചരിത്രം

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:48 IST)

സെഞ്ചൂറിയനില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഫ്രീഡം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ 1-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. സെഞ്ചൂറിയനില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടെസ്റ്റ് ടീം എന്ന നേട്ടം കോലിപ്പട സ്വന്തമാക്കി. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 113 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ആദ്യമായാണ് ഇന്ത്യ സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി, അനില്‍ കുംബ്ലെ തുടങ്ങിയ നായകന്‍മാര്‍ക്ക് കഴിയാത്തത് സെഞ്ചൂറിയനില്‍ വിരാട് കോലി സ്വന്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :