നാല് ഡോസ് വാക്‌സിനെടുത്ത സ്ത്രീയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇൻഡോർ| അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (15:21 IST)
ഇൻഡോർ: വിദേശത്ത് നിന്ന് നാല് ഡോസ് വാക്‌സിൻ സ്വീകരിച്ച സ്ത്രീയ്ക്ക് ഇൻഡോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. എയര്‍ വിമാനത്തില്‍ ദുബായിലേക്ക് പോകാനായി ഇന്ദോറിലെത്തിയ സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ രണ്ട് ഡോസ് വീതമാണ് ഇവർ സ്വീകരിച്ചത്.

വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നാണ് 30 കാരിയായ സ്ത്രീ നാല് ഡോസ് വാക്‌സിൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.ചൈനീസ് വാക്‌സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവര്‍ സ്വീകരിച്ചത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇന്ദോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഭൂരെ സിംഗ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :