അനുബന്ധ വാര്‍ത്തകള്‍
- എല്‍ഗാര്‍ കടമ്പ താണ്ടി ഇന്ത്യ; സെഞ്ചൂറിയനില്‍ വിജയപ്രതീക്ഷ
- സിക്കിമിലെ ജവഹർലാൽ നെഹ്റു റോഡിന്റെ പേര് മാറ്റി, ഇനി നരേന്ദ്ര മോദി മാർഗ്
- രാജ്യത്തെ ഒമക്രോണ്‍ കേസുകള്‍ 960 കടന്നു; കൂടുതല്‍ ഡല്‍ഹിയില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,154 പേര്‍ക്ക്; മരണം 268
- സെഞ്ചൂറിയന്‍ ടെസ്റ്റ്: കലാശക്കൊട്ട് ഇന്ന്, ജയിക്കാം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും !
ഇ- നോമിനേഷൻ: അവസാന തിയതി ഇപിഎഫ്ഒ നീട്ടി
ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷൻ നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്.
ഡിസംബർ 31നകം ഇ-നോമിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വെബ്‌സൈറ്റിലെ തകരാർ മൂലം നിരവധി പേർക്ക് നോമിനിയുടെ വിവരങ്ങൾ ചേർക്കാനായിരുന്നില്ല.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷൻ നിർബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.