Mothers Day Special : കവിത: തകര്‍ന്നുവീണ ഹൃദയത്തില്‍ നിന്ന്...

നവ്യ ജോസഫ്| Last Modified ഞായര്‍, 8 മെയ് 2022 (10:11 IST)

-നവ്യ ജോസഫ്-

അമ്മ മരിച്ച വീട്ടിലെ
നിലവിളികളെക്കുറിച്ച്,
രാത്രികളെക്കുറിച്ച്,
പകലുകളെക്കുറിച്ച്
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

രക്തക്കുഴലുകള്‍
മരവിച്ചതായും,
കാഴ്ചയില്‍ ഇരുട്ട്
പടരുന്നതായും,
ശബ്ദമില്ലാതെ നാവ്
വരളുന്നതായും,
ഒഴുകാനാവാതെ മിഴി
വറ്റുന്നതായും നിങ്ങള്‍ക്ക്
അനുഭവപെട്ടിട്ടുണ്ടോ?

തകര്‍ന്ന ഹൃദയമിടിപ്പുകള്‍
ചുറ്റുഭിത്തിയില്‍ പ്രതിധ്വനിച്ച്
നിങ്ങളുടെ കേഴ്വിയെ
അസ്വസ്ഥമാക്കിയിട്ടുണ്ടോ?

ഇങ്ങനെ,
ഇങ്ങനെയൊക്കെയാണ്
മരണവീട്ടില്‍ നിലവിളികള്‍
പിറവിയെടുക്കുന്നത് !

ആദ്യം നിശബ്ദമാക്കും
പിന്നെ കണ്ണുനീര്‍വാര്‍ക്കും
പിന്നെ നിലയില്ലാത്താഴത്തിലേക്ക്
അബോധത്തില്‍ അലറി വിളിക്കും..

ഉണരാത്തമ്മക്ക് ഉറങ്ങാതെ
നിങ്ങള്‍ കൂട്ടിരുന്നിട്ടുണ്ടോ?

മുടിചൂടുന്ന മുല്ലപ്പൂക്കള്‍ക്ക്
ശവമഞ്ചഗന്ധമാണെന്നും,
ചന്ദനത്തിരി നാസാരങ്ങളെ
മരവിപ്പിക്കുമെന്നും
കണ്ണുനീര് കവിളിനെ
പൊള്ളിക്കുമെന്നും
അപ്പോഴാണ് നിങ്ങളറിയുക..

അമ്മ ഉണരാത്ത പ്രഭാതങ്ങളില്‍
നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടോ?

പിന്നാമ്പുറത്ത് ചാരിവെച്ച കുറ്റിച്ചൂലും
കരഞ്ഞുറങ്ങുന്നുണ്ടാവും,
തൊടിയിലെ പൂക്കള്‍ പാതിവാടി
വിടരാന്‍ മടിക്കുന്നുണ്ടാവും..

പാല്‍പാത്രത്തിലും പൈപ്പുപിടിയിലും
തലോടി തലോടി അമ്മയുടെ വിരല്‍-
പ്പാടുകള്‍ നിങ്ങള്‍ തൊട്ടറിയും..

നോവ് നീറ്റുമ്പോഴൊക്കെ
അലമാരക്കരികെ-
യിരുന്ന് സാരിമണങ്ങളില്‍
മരുന്ന് കണ്ടെത്തും..

തളരില്ലെന്ന് പറഞ്ഞുപഠിപ്പിച്ച മനസ്സ്,
ഹോസ്റ്റല്‍ മുറിയിലെ
കട്ടില്‍കാലില്‍ തലതല്ലികരയുന്നകണ്ട് നിസ്സഹായതയോടെ
നിങ്ങള്‍ നോക്കി നില്‍ക്കും..

ഉറക്കം വരാത്ത രാത്രികളില്‍
വരാന്തയുടെ ആകാശത്തെ
നക്ഷത്രങ്ങളില്‍
അമ്മമുഖം നിങ്ങള്‍ കാണും..

അങ്ങനെയങ്ങനെ ഓരോ വഴികളിലും
നിങ്ങളവരെ തിരഞ്ഞുകൊണ്ടേയിരിക്കും
ഒറ്റക്കിരിക്കുമ്പോഴൊക്കെ ഓരത്തിരു-
ന്നെങ്കിലെന്ന് കിനാവുകാണും..

ഉണങ്ങാത്ത മുറിവിനെ താരാട്ടിയും
ചുംബിച്ചും അവ ദുഃസ്വപ്നങ്ങളാ-
വണേയെന്നാശിക്കും..

ഉറങ്ങിയുണരുമ്പോള്‍
സ്വപ്നങ്ങളല്ലെന്നറിയുമ്പോള്‍
നിങ്ങളുടെ ഹൃദയം
വീണ്ടും തകര്‍ന്നുവീഴും..

വാരിയെടുത്ത് ചേര്‍ത്തു-
വെക്കാനായെങ്കിലെന്ന് മോഹിച്ച്
വീണ്ടും വീണ്ടും നിങ്ങള്‍
മുറിപ്പെട്ടുകൊണ്ടേയിരിക്കും..





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

International Women's Day 2025: സ്ത്രീകളുടെ ആരോഗ്യത്തിന് ഈ ...

International Women's Day 2025: സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്
നിരവധി ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ നിരന്തരം ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ആരോഗ്യം ...

Women's Day History: വനിതാ ദിനത്തിന്റെ ചരിത്രം

Women's Day History: വനിതാ ദിനത്തിന്റെ ചരിത്രം
1909 ഫെബ്രുവരി 28ന് യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ആദ്യ വനിതാ ദിനം ആചരിച്ചത്

Women's Day 2025: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ആശംസകള്‍ ...

Women's Day 2025: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ആശംസകള്‍ മലയാളത്തില്‍
Women's Day Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വനിത ദിനത്തില്‍ ആശംസകള്‍ നേരാം...

ചൂടുകാലത്ത് പപ്പായ ഫേഷ്യല്‍ നല്ലതാണ്

ചൂടുകാലത്ത് പപ്പായ ഫേഷ്യല്‍ നല്ലതാണ്
നന്നായി പഴുത്ത പപ്പായ പള്‍പ്പ് പോലെയാക്കി അല്‍പ്പനേരം മുഖത്ത് പുരട്ടുകയാണ് വേണ്ടത്

വെള്ളം കുടിക്കാന്‍ പിശുക്ക് കാണിക്കരുത്; ഗുണങ്ങള്‍ ഒട്ടേറെ

വെള്ളം കുടിക്കാന്‍ പിശുക്ക് കാണിക്കരുത്; ഗുണങ്ങള്‍ ഒട്ടേറെ
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ ...