രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് ഇവിടെയാണ് നടന്നിരുന്നത്
WEBDUNIA|
മേടത്തിലും മിഥുനത്തിലും ഉത്സവങ്ങള്‍
മേടസംക്രമ ദിവസം ഉത്സവം കൊടികയറി വിഷുകണി കണ്ട് എട്ടാം ദിവസം ആറാട്ടോടുകൂടി രണ്ട് ക്ഷേത്രത്തിലും അംഗുരാതി ഉത്സവം നടന്നുവരുന്നു. മിഥുനമാസത്തില്‍ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായി മൂന്നുദേവന്‍മാര്‍ക്കും കളഭാഭിഷേകത്തോടെ ആഘോഷിക്കുന്നു.
കര്‍ക്കിടക മാസം മുഴുവന്‍ ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ഗണപതിഹോമവും ഭഗവതിസേവയും അവസാന ദിവസം 108 നാളീകേരം കൊണ്ടുള്ള അഷ്ട ദ്രവ്യ ഗണപതി ഹോമവും ഉണ്ട്. നിത്യ ഗണപതിഹോമം ശാന്തിക്കാര്‍ നിന്നുകൊണ്ടാണ് നടത്തുന്നത്, ഹോമദ്രവ്യം ശ്രീഗണപതിയുടെ വായയില്‍ നേരിട്ട് അര്‍പ്പിക്കുന്നു എന്ന ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്.
ചിങ്ങമാസത്തില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണിക്ക് ഉദയാസ്തമന പൂജയും, രാത്രിയില്‍ പഞ്ചഗവ്യാഭിഷേകവും നവരാത്രിക്ക് പൂജവെപ്പും, എഴുത്തിനുവെപ്പും ഉണ്ട്. രേവതി പട്ടത്താനത്തോടനുബന്ധിച്ച് തുലാമാസത്തിലെ രേവതിക്ക് ശിവനും, കൃഷ്ണനും ഉദായാസ്തമന പൂജയും നരസിംഹ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും നടന്നു വരുന്നു.
വൃശ്ഛികം ഒന്നു മുതല്‍ മണ്ഡലകാലം മുഴുവന്‍ ഉപദേവനായ ശാസ്താവിനു വിശേഷാല്‍ പൂജകളും ധനുമാസത്തില്‍ തിരുവാതിര നാളില്‍ രാത്രി ശിവന് പഞ്ചദ്രവ്യാഭിഷേകവും നരസിംഹ ജയന്തി ദിവസം നരസിംഹ മൂര്‍ത്തിക്കു ഉദയാസ്തമന പൂജയും കുംഭമാസത്തിലെ ശിവരാത്രി ദിവസം ശിവനു ഉദയാസ്തമന പൂജയും രാത്രിയില്‍ വിശേഷാല്‍ അഭിഷേകവും നടത്തുന്നു.
ഉത്സവത്തിനും, പ്രതിഷ് ഠാദിനത്തിനും രേവതിപട്ടത്താനത്തിനും മൂന്നു വേദങ്ങളിലും മുറ ജപം മുടങ്ങാതെ നടത്തിവരുന്നുണ്ട്.