കേരളത്തിലെ നാലമ്പലങ്ങള്‍

thruprayar Sreerama temple
FILEFILE
iringalakkuda koodal maanikya temple
FILEFILE
നാലമ്പലങ്ങള്‍ എന്ന് പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.

ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം. നാലിടത്തും നട തുറന്ന് ഇരിയ്ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും. തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്.

1. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍)
3. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
4. പായമ്മല്‍ ശത്രുഘ്നക്ഷേത്രം

ഒട്ടേറെ ഭക്തജനങ്ങള്‍ നാലമ്പല ദര്‍ശനത്തിന് എത്താറുണ്ട്. നാലമ്പലത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടന ടൂറിസവും കൊടുക്കുന്നുണ്ട്.
nmoozhikkulam Lakshmana temple
FILEFILE
payammal Sathrughna temple
FILEFILE

എന്നാല്‍ കേരളത്തില്‍ പലയിടത്തും ഇത്തരം നാലമ്പലങ്ങളുണ്ട്. കോട്ടയം മലപ്പുറം എറണാകുളം ജില്ലകളിലുംനാലമ്പലങ്ങളുണ്ട്. ചിന്തിച്ചു നോക്കിയാല്‍ മറ്റു ജില്ലകളിലും കണ്ടേക്കാം.

കോട്ടയം രാമപുരം

കോട്ടയത്തെ നാലമ്പലങ്ങള്‍ രാമപുരത്താണ്. കൂത്താട്ടുകുളം - പാലാ റൂട്ടില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയുള്ളത്.

1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനകം ശ്രീഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം
4. മേതിരി ശ്രീ ശത്രുᅯസ്വാമി ക്ഷേത്രം

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :