ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം

Sucheendram Temple
PROPRO
ദേവേന്ദ്രന്‍ നിര്‍മ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹര്‍ഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തില്‍ ഇന്ദ്രന്‍ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹര്‍ഷിയുടെ പര്‍ണ്ണശാലയിലെത്തിയ ഇന്ദ്രന്‍ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണര്‍ന്ന ഗൗതമമഹര്‍ഷി നേരം പുലര്‍ന്നെന്നു കരുതി പൂജകള്‍ക്കായി തൊട്ടടുത്തുള്ള നദിക്കരയില്‍ പോയി. തുടര്‍ന്ന് ഗൗതമമഹര്‍ഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രന്‍ അഹല്യയെ സമീപിക്കുന്നു.

പൂജകള്‍ക്കായി പോയ ഗൗതമഹര്‍ഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പര്‍ണ്ണശാലയില്‍ തിരികെയെത്തുന്നു. അപ്പോള്‍ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹര്‍ഷി കാണുന്നത്. രോക്ഷാകുലനായ മഹര്‍ഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും നപുംസകമായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു.

ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികളെ തപസു ചെയ്തെന്നും അവര്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നല്‍കിയെന്നുമാണ് വിശ്വാസം. തുടര്‍ന്ന് ഇന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.
WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :