ആത്മീയ ജ്യോതിസാല്‍ തിളങ്ങിനില്ക്കുന്ന ശാരദാ ദേവിയുടെ മഹാസമാധിദിനമാണ് ജൂലൈ 21.
1920 ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.
ഭാരതീയ ആത്മീയ ചിന്തകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്കിയ സന്യാസിവര്യയാണ് ശാരദാദേവി. ഭാരതത്തിന്‍റെ വിശുദ്ധ അമ്മ എന്നറിയപ്പെടുന്ന ശാരദാദേവി ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസന്‍റെ ഭാര്യയാണ്.
പരമഹംസന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്കി അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിഞ്ഞ ശാരദാദേവി ഭര്‍ത്താവിന്‍റെ മരണ ശേഷം ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചു. ബംഗാളിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ 1853 ഡിസംംബര്‍ 22നാണ് ശാരദാദേവി ജനിച്ചത്.
സധാരണ ഗ്രാമീണ പെണ്‍കുട്ടികളെപ്പോലെ പ്രാഥമിക വിദ്യാഭാസം മാത്രമാണ് ശാരദാദേവിയ്ക്ക് ലഭിച്ചത്. കൂടുതലും വീട്ടു ജോലികളും മറ്റും ചെയ്ത് കഴിഞ്ഞ ശാരദാദേവിയെ ശ്രീരാമകൃഷ്ണപരമഹംസന്‍ വിവാഹം ചെയ്തത് അവര്‍ക്ക് ആറ് വയസുള്ളപ്പോഴായിരുന്നു.