ദത്താത്രേയന്‍റെ കഥ.

പീസിയന്‍

WEBDUNIA|

മൂന്നു തലകളും ഒരു ഉടലും ആറ് കൈകളും രണ്ട് കാലുകളുമുള്ള അപൂര്‍വ്വ തേജസ്സാണ് ദത്താത്രേയന്‍. ത്രിമൂര്‍ത്തിയുടെ അംശങ്ങള്‍ ചേര്‍ന്നതുകൊണ്ടാണ് മൂന്ന് തലകളുണ്ടായത്. ആ കഥ ഇങ്ങനെ:

സപ്തര്‍ഷികളില്‍ പ്രമുഖനായ അത്രി മഹര്‍ഷിയുടെ ഭാര്യ അനുസൂയ പതിവ്രതാ രത്നമായിരുന്നു. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവര്‍ക്ക് തുല്യനായ പുത്രനുണ്ടാവാനായി അനുസൂയ കഠിനതപം ചെയ്തിരുന്നു.

പാര്‍വ്വതി, മന, ലക്സ്മി, സരസ്വതി എന്നിവര്‍ക്ക് അനസൂയയോട് അല്പം കുശുമ്പ് തോന്നാതിരുന്നില്ല. അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാനായി നൂലിഴപോലും ധരിക്കാതെ ഭിഷ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ഭര്‍ത്താക്കന്മാരായ ത്രിമൂര്‍ത്തികളോട് അവര്‍ ആവശ്യപ്പെട്ടു.

സന്യാസവേഷം ധരിച്ച് ഭിഷ ചോദിച്ചെത്തിയ ത്രിമൂര്‍ത്തികളുടെ ആവശ്യം നിരാകരിക്കാന്‍ അനുസൂയയ്ക്കായില്ല. പക്ഷെ മൂന്നു പുരുഷന്മാരുടെ മുന്നില്‍ എങ്ങനെ നഗ്നയാകും? അവള്‍ ദൈവതുല്യനായി കരുതിയ ഭര്‍ത്താവിനെ പ്രാര്‍ത്ഥിച്ചു.

ഭര്‍ത്താവിന്‍റെ കാല്‍ കഴുകുന്ന ജലമെടുത്ത് സന്യാസവേഷധാരികളുടെ മേല്‍ തളിച്ചു. അനുസൂയയുടെ പാതിവ്രത്യ ശക്തിമൂലം മൂവരും പിഞ്ചു കുഞ്ഞുങ്ങളായി. അതോടെ അനുസൂയയുടെ മുലകളില്‍ പാല്‍ നിറഞ്ഞു. അതവര്‍ കുഞ്ഞുങ്ങളെ ഊട്ടി. സ്വന്തം മക്കളെന്നപോല്‍ .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :