1949ല്‍ സ്വാമി ഡല്‍ഹിയിലെ ശ്രീരാമകൃഷ്ണ മഠത്തിന്‍റെ അധ്യക്ഷനായി. 61ലാണ് ശ്രീരാമകൃഷ്ണ മിഷന്‍റെ ഭരണസമിതിയംഗവും മഠത്തിന്‍റെ ട്രസ്റ്റിയുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
67ല്‍ കൊല്‍ക്കത്തയിലെത്തിയ സ്വാമി അവിടത്തെ ശ്രീരാമകൃഷ്ണ മിഷന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷനായി. 73ല്‍ ഹൈദരാബാദിലെ മഠത്തിന്‍റെ തലവനായി.
1989ല്‍ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷന്‍റെയും മഠത്തിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. '98 സപ്തംബറിലാണ് മിഷന്‍റെയും മഠത്തിന്‍റെയും പതിമൂന്നാമത്തെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
അന്നുമുതല്‍ മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി കഴിയുന്ന അദ്ദേഹം സാംസ്കാരിക തലത്തില്‍ നിരവധി സംഭവാനകള്‍ രാജ്യത്തിനും ലോകത്തിനും നല്‍കി.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം 1986ല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് സ്വാമി രംഗനാഥാനന്ദയ്ക്കാണ്. രാഷ്ട്രപതിയുടെ പദ്മശ്രീ, പദ്മവിഭൂഷണ്‍ ബഹുമതികള്‍ അദ്ദേഹം നിരാകരിച്ചു. ഈ ബഹുമതികള്‍ വ്യക്തിപരമായതിനാലാണ് സ്വാമി സ്വീകരിക്കാതിരുന്നത്.
ഉപനിഷത്തിന്‍റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്‍റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍. എന്നീ രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്