അദ്ദേഹത്തിന്‍റെ ശിക്ഷപത്രി എന്നഗ്രന്ഥത്തില്‍ ധര്‍മ്മത്തെകുറിച്ചുള്ള വിവരങ്ങളും എങ്ങനെ ധാര്‍മ്മിക ജീവിതം നയിക്കാം എന്നുള്ളതുമാണ് പറയുന്നത്. ഇന്ത്യയില്‍ മതപരമായ പുനരുദ്ധാരണം നടത്താന്‍ ഹിന്ദു ആചാരങ്ങളേയും തത്വചിന്തകളേയും അക്രമണാത്മകതയില്‍ നിന്ന് മോചിപ്പിക്കാനും സ്വാമിനാരായണനു കഴിഞ്ഞു.
തന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം രണ്ട് ആശ്രമങ്ങള്‍ അഹമ്മദാബാദിലും വട്തലിലും സ്ഥാപിച്ചു.
ഇന്ന് നാലു വന്‍ കരകളിലും സ്വാമിനാരായണ മന്ദിരങ്ങള്‍ ഉണ്ട്. മൂവായിരത്തിലേറെ സന്യാസിമാരും 50 ലക്ഷത്തോളം അനുയായികളും ഈ പ്രസ്ഥാനത്തിനുണ്ട്.
ദൈവത്തെ ആരാധിച്ചാല്‍ മോചനം കിട്ടും. ദൈവമാണ് ശക്തിയുടെ ഉറവിടം. അദ്ദേഹം എല്ലാം അറിയുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. എല്ലാമറിയുന്നവനാണ്. എന്നിവയാണ് അദ്ദേഹത്തᅤിന്‍റെ തത്വചിന്തകള്‍.