അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍

PRO
ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ധര്‍മ്മത്തിന്‍റെ ഭാഗത്ത് നിലകൊള്ളാന്‍ അദ്ദേഹം തീരുമാനിക്കുകയും സ്വാമി രാമാനന്ദയുടെ ശിഷ്യനാവുകയും ചെയ്തു. സ്വാമിയുടേ മുതിര്‍ന്ന ശിഷ്യന്മാരെയും പോലും സ്വാധീനിക്കാന്‍ പോന്ന വ്യക്തിപ്രഭാവം ഉള്ള ആളായിരുന്നു നീലകണ്ഠ്.

ഇരുപത്തിയൊന്നാം വയസില്‍ സ്വാമി രാമാനന്ദയുടെ ഉദ്ധവ് സമ്പ്രദായത്തെ അദ്ദേഹം മാറ്റിമറിച്ചു. പിന്നീടത് സ്വാമിനാരായണന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെട്ടു.

വേദങ്ങളും മന്ത്രങ്ങളും പഠിച്ച നീലകണ്ഠിന് ഗുരു ഭഗവാന്‍ സ്വാമി നാരായണന്‍ എന്ന പേര് കൈവന്നു. എല്ലാ മതത്തിന്‍റെയും മത വിശ്വാസങ്ങളുടെയും ആത്മീയത മനസ്സിലാക്കിക്കൊടുക്കാന്‍ സ്വാമിനാരയണനന്‍ തന്‍റെ പ്രവര്‍ത്തനം, ഗുജറാത്ത്, സൗരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

തത്വചിന്ത, ഏകദൈവാരാധന,ഏക ദൈവ വിശ്വാസം എന്നിവ വളര്‍ത്താന്‍ അദ്ദേഹം അഹമ്മദാബാദ്, ഭുജ്, മൂളി, ഝുനഗഢ്, വട്തല്‍, ധോല്‍ക്ക, ജൈതല്‍പുര്‍, ധോലേര തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.

WEBDUNIA|
സ്വാമി നാരായണന്‍റെ 273 വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ വചനാമൃതം എന്ന പേരില്‍ ആധ്യാത്മിക ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്. തത്വചിന്ത, ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നിവ കൊണ്ട് ബ്രാഹ്മണ സ്ഥിതിയിലെത്തി ദൈവത്തിന്‍റെ ശിഷ്യമാരാകാം എന്ന് അതില്‍ സൂചിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :