താരാട്ടിന്‍റെ രസതന്ത്രം

ആര്‍.രാജേഷ്

FILEFILE
ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും കൂടുതല്‍ പ്രസന്നവതികളാവാനും നന്നായി ഉറങ്ങാനുമൊക്കെ സഹായിക്കുന്നുണ്ട് എങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിനും ഗുണകരമാണ്. അതു തന്നെയാണ് ഗര്‍ഭസ്ഥ ശിശുവിന് മേല്‍ സംഗീതത്തിന്‍റെ പരോക്ഷ സ്വാധീനമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു എങ്കില്‍ ഉദരത്തിലുള്ള കുഞ്ഞിനും അത് ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല. താരാട്ട് പാട്ടിലും മൃദു സ്പര്‍ശത്തിലും ഒളിഞ്ഞിരിക്കുന്ന മാജിക് എന്തായാലും ‘ നീ എന്‍റേതാണ്, എന്‍റെ ജീവനാണ്’ എന്നൊക്കെ രൂപമില്ലാതെയുള്ള അടയാളങ്ങള്‍ കുഞ്ഞു മാനസ്സുകളില്‍ കോറിയിടുന്നുണ്ട്. ‘പറയാതെ പറയുന്നതൊക്കെ’ തലോടലില്‍ ഒളിഞ്ഞിരിക്കുന്നു.

കുഞ്ഞുങ്ങളെ ശാന്തരാക്കാനും ഉറക്കാനുമൊക്കെ താരാട്ട് പാട്ടുകളുടെ സി ഡികള്‍ വിപണിയിലുണ്ട്. കുഞ്ഞ് ആ താളത്തില്‍ ലയിച്ചിരിക്കുന്നുമുണ്ടാവാം. എന്നാല്‍, ശബ്ദമാധുര്യമില്ലെങ്കില്‍ കൂടി പാടുന്നതിനൊപ്പം കുഞ്ഞിന്‍റെ പുറത്ത് തലോടുമ്പോഴോ താളം പിടിക്കുമ്പോഴോ കുഞ്ഞിന് ലഭിക്കുന്ന സ്നേഹവായ്പിനൊപ്പമാവില്ല മറ്റൊന്നും. ബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടാന്‍ ഇത്തരം മാന്ത്രിക സ്പര്‍ശങ്ങള്‍ക്കാവുന്നുണ്ട്.

മഹാനഗരത്തിലെ അംബര ചുംബിയായ ബഹുനില കെട്ടിടത്തില്‍ മാതൃഭാഷയില്‍ സംസാരിച്ചാല്‍ മനസ്സിലാവാത്ത പങ്കാളിക്കൊപ്പം ഫാസ്റ്റ് ഫുഡിന്‍റെ രുചിയില്‍ മയങ്ങി ബ്ലൂടൂത്തും ഐഫോണുമൊക്കെയായി മുന്നോട്ട് പോവുമ്പോഴും ഇലഞ്ഞിപ്പൂക്കളും അരളിപ്പൂക്കളുമൊക്കെ വീണു കിടക്കുന്ന തൊടിയും പാടങ്ങളും ചീവീടുകളുടെ കരച്ചിലുമൊക്കെ ഇടയ്ക്കെങ്കിലും സുഖദമായ ഓര്‍മ്മയായി പെയ്തിറങ്ങുന്നു എങ്കില്‍ നന്ദി പറയേണ്ടത് ബാല്യകാലത്ത് പകര്‍ന്ന് കിട്ടിയ സ്നേഹ വായ്പിനാണ്.

WEBDUNIA|
തലോടലിനും താരാട്ട് പാട്ടിനും പിന്നിലുള്ള രസതന്ത്രം എന്തുമാവട്ടെ. ഗവേഷകര്‍ പരസ്പരം കലഹിക്കട്ടെ. ഈ സംവാദങ്ങള്‍ തുടരുകയും ചെയ്യട്ടെ. നമുക്ക് ലഭിച്ച സൌഭാഗ്യങ്ങളൊക്കെ വരും തലമുറയും അര്‍ഹിക്കുന്നു. അത് നിഷേധിക്കുമ്പോള്‍ ദുരന്ത ഭൂവിലെ സ്മാരകങ്ങള്‍ പോലെ വൃദ്ധ സദനങ്ങള്‍ നിരനിരയായി ഉയര്‍ന്നേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :