താരാട്ടിന്‍റെ രസതന്ത്രം

ആര്‍.രാജേഷ്

FILEFILE
നവജാത ശിശുക്കളുടെ ബുദ്ധി വികാസത്തിന് താരാട്ട് ഗുണകരമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കുഞ്ഞിന്‍റെ ബുദ്ധി വളര്‍ച്ചയെ സംഗീതം സ്വാധീനിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ആവര്‍ത്തിക്കുന്ന താള ക്രമമുള്ള സംഗീതം കുഞ്ഞുങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുനുണ്ട്. അത് കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നുമുണ്ട്.

കൂടാതെ, സംഗീതം ഗര്‍ഭസ്ഥ ശിശുവിന്‍റെ ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്ന നിഗമനങ്ങളും ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതാണ്. പക്ഷേ, വിവിധ രാജ്യങ്ങളിലെ ന്യൂറോ സയന്‍റിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമൊക്കെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്.

പിറവിക്ക് മുമ്പുള്ള 30 ഓളം ആഴ്ചകളില്‍ വ്യത്യസ്ത ശബ്ദങ്ങളോട് ഗര്‍ഭസ്ഥ ശിശു അനുകൂലമായി പ്രതികരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. തരംഗ ദൈര്‍ഘ്യം കുറഞ്ഞ ശബ്ദ വീചികള്‍ താരതമ്യേന വേഗത്തില്‍ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നും ചില സവിശേഷതകള്‍ ഉള്ള സംഗീതം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്നും ആണ് അവരുടെ വാദം.

WEBDUNIA|
എന്നാല്‍, മറു വിഭാഗം ഗവേഷകര്‍ ഇതിനോട് യോജിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ‘സ്ഥിരീകരിക്കപ്പെടാത്ത കരുതലുകള്‍’ മാത്രമാണിതെന്ന് അവര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ സംഗീതം ആസ്വദിക്കുന്നത് പില്‍ക്കാലത്ത് കുഞ്ഞുങ്ങളെ കൂടുതല്‍ ചുറുചുറുക്കും ബുദ്ധി ശക്തിയുള്ളവരും ആക്കുന്നു എന്ന വാദത്തെയും അവര്‍ ഖണ്ഡിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :