താരാട്ടിന്‍റെ രസതന്ത്രം

ആര്‍.രാജേഷ്

FILEFILE
നിലാവ് പരന്ന, മാമ്പൂക്കള്‍ കൊഴിഞ്ഞ് വീണ മുറ്റത്ത് പാദചലനങ്ങളുടെ തനിയാവര്‍ത്തനം. അമ്മയുടെ മാറോട് ചേര്‍ന്ന് തലോടലിലും താരാട്ടിലും ലയിച്ച് മയങ്ങാനൊരുങ്ങുമ്പോള്‍ പൂമരങ്ങള്‍ തഴുകിയെത്തുന്ന ചെറുകാറ്റ് അവര്‍ക്ക് ചുറ്റും സുഗന്ധം നിറയ്ക്കും.

കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്നത് കേരളത്തിലെ വീടുകളില്‍ പതിവ് കാഴ്ചയാ‍യിരുന്നു. ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമന തിങ്കള്‍ കിടാവോ’ എന്നു തുടങ്ങുന്ന താരാട്ട് പാട്ട് ആസ്വദിച്ചുറങ്ങിയ തലമുറയില്‍ പെട്ടവര്‍ സുകൃതം ചെയ്തവര്‍! പുതു തലമുറയ്ക്ക് അന്യമാവുന്ന സൌഭാഗ്യമാണത്.

WEBDUNIA|
കാലം രൌദ്ര ഭാവം പൂണ്ട് കുതിക്കുമ്പോള്‍, കുഞ്ഞിനെ തഴുകാനും താരാട്ട് പാടിയുറക്കാനുമൊക്കെയുള്ള ക്ഷമ മാതാപിതാക്കള്‍ക്ക് നഷ്ടമാവുന്നു. ആകാരവടിവിന് അമിത പ്രാധാന്യം നല്‍കുമ്പോഴും സ്തന ഭംഗി നില നിര്‍ത്താന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോഴും കുഞ്ഞിന് നഷ്ടമാവുന്നതെന്തെന്ന് അമ്മമാര്‍ തിരിച്ചറിയണം. മുലയൂട്ടലും ഉറക്ക് പാട്ടുമൊക്കെ ലോകത്തെ അറിയുന്നതിന്‍റെ ആരംഭമാണ്-പരസ്പര ബന്ധത്തെ ഇറുകെ പുണര്‍ന്നിരിക്കുന്ന കാണാ ചരട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :