ദിശകളുടെ പ്രാധാന്യത്തെ അവഗണിക്കരുത്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (13:45 IST)
പൊതുവെ വാസ്തു ശാസ്ത്രത്തില്‍ അടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് വാസ്തു ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം പ്രധാന ഊര്‍ജ്ജ സ്രോതസ്സുകളായ സൗരോര്‍ജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകര്‍ഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്തു പരിഗണിക്കുന്നുണ്ട്. വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം

ഇതുകൂടാതെ എതിര്‍ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയര്‍ന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം നഷ്ടപ്പെടാതെ നിലനിര്‍ത്താം എന്നും കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :