നാടക കരുത്തുള്ള ഡാനിയേല്‍

Daniel Day Lewis
WDPRO
ഡാനിയേല്‍ മൈക്കേല്‍ ഡേ ലൂയിസ്. ബ്രിട്ടീഷ്-ഐറിഷ് പൌരത്വമുള്ള ഈ നടന്‍ നാടകാഭിനയ പാഠങ്ങള്‍ നല്‍കിയ കരുത്തില്‍ വെള്ളിത്തിരയിലേക്ക് എത്തിയവനാണ്. വളരെ ചിന്തിച്ച് മാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അദ്ദേഹം മൂന്നു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

സ്വന്തം കഥാപാത്രം മെച്ചപ്പെടുത്തുവാന്‍ പഠനം നടത്തുന്ന അനുഗൃഹീത നടനാണ് ലൂയിസ്. പ്രശസ്തമായ നിരവധി ഡോക്യുമെന്‍ററികള്‍ നിര്‍മ്മിച്ചിട്ടുള്ള താമസിന്‍ ഡോ ലൂയിസ് ഡാനിയേലിന്‍റെ സഹോദരിയാണ്. അദ്ദേഹത്തെ സഹോദരി വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ബോറോയുടെ ഗാന്ധിയില്‍ ചെറിയ വേഷം അഭിനയിച്ചിരുന്നു.

1987ല്‍ മിലേന്‍ കുന്ദേരയുടെ നോവലായ ‘ദി അണ്‍ബയറബില്‍ ലൈറ്റന്‍സ് ഓഫ് ബീയിങ്ങ്‘ സിനിമാരൂപത്തിലാക്കിയപ്പോള്‍ ലൂയിസ് ഇതില്‍ പ്രധാനകഥാപാത്രമായ ചെക്ക് ഡോക്‍ടറെ അവതരിപ്പിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :