ഡാനിയല്‍ ഡെ ലൂയിസ് മികച്ച നടന്‍

Daniel Day Lewis
WDWD
ലോകസിനിമയുടെ അത്യുന്നതിയില്‍ ഡാനിയല്‍ ഡെ ലൂയിസിന് ഒരിക്കല്‍ കൂടി സ്ഥാനം ലഭിച്ചു. ഡാനിയല്‍ “ദെയര്‍ വില്‍ ബി ബ്ലഡ്” എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഓസ്കര്‍ പുരസ്കാരം രണ്ടാം തവണയും കൈപ്പിടിയില്‍ ഒതുക്കി.

ബ്രിട്ടീഷുകാരനായ ഡാനിയല്‍ അവതരിപ്പിച്ച ബുദ്ധിഭ്രമമുള്ള ഒരു എണ്ണ വ്യാപാരിയുടെ വേഷമാണ് അദ്ദേഹത്തിന് വീണ്ടും ഓസ്കര്‍ സമ്മാനിച്ചത്. അസാധ്യം എന്ന് തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹം എന്നും മിടുക്കുകാട്ടിയിരുന്നു. ഈ കഴിവിനെ സിനിമാലോകം അംഗീകരിക്കുകയും ചെയ്യുന്നു.

ലോസ്‌ഏഞ്ചല്‍‌സ്| PRATHAPA CHANDRAN|
“മെ ലെഫ്റ്റ് ഫുട്ട് ; സ്റ്റോറി ഓഫ് ക്രിസ്റ്റി ബ്രൌണ്‍” എന്ന ചിത്രത്തില്‍ ബുദ്ധിക്ക് തകരാര്‍ സംഭവിച്ച കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു ഡെ ലൂയിസ് (50) ആദ്യം ഓസ്കര്‍ നേടിയത്. 1989 ല്‍ ആയിരുന്നു ആദ്യ ഓസ്കര്‍ ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :