1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓസ്കാര്‍

ജൂലിയന്‍ സ്ക്നാബല്‍

ജൂലിയന്‍ സ്ക്നാബല്‍ അക്കാഡമി അവാര്‍ഡ് ഓസ്കാര്‍ ഓസ്കര്‍ 2008 സിനിമ ഹോളിവുഡ് നാമനിര്‍ദ്ദേശം നോമിനേഷന്‍
WDWD

അമേരിക്കന്‍ ആര്‍റ്റിസ്റ്റായ സ്ക്നാബലിന്‍റെ ആദ്യത്തെ അക്കാഡമി നോമിനേഷനാണ് ദി ഡ്രൈവിംഗ് ബെല്‍ ആന്‍റ് ദി ബട്ടര്‍ഫ്ലൈക്ക് ലഭിച്ചത്. 57 കാരനായ സ്ക്നാബലിന് നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2007 ലെ കാന്‍ ചലച്ചിത്ര മേളയിലെ അദ്ദേഹത്തെ മികച്ച ചലച്ചിത്ര സംവിധായകനായി തെരഞ്ഞെടുത്തിരുന്നു.

ചിത്രരചനയും സ്ലൈഡ് നിര്‍മ്മാണവും ഒക്കെയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ജോലികള്‍. അദ്ദേഹത്തിന്‍റെ പല രചനകളും പല ചിത്രകലാ മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും നിര്‍മ്മിക്കുകയും ചെയ്തുപോന്നു.

ചിത്രകാരനായ ജീന്‍ മൈക്കേല്‍ ബാസ്ക് വൈറ്റിനെ കുറിച്ച് നിര്‍മ്മിച്ച ജീവചരിത്ര സിനിമയായ ബാസ്ക് വൈറ്റാണ് (1996) അദ്ദേഹം ആദ്യം നിര്‍മ്മിച്ചത്. റെയ്നാള്‍ഡോ അരിനാസിന്‍റെ ആത്മകഥാപരമായ നോവലിനെ ആധാരമാക്കി ബിഫോര്‍ നൈറ്റ് ഫാള്‍സ് എന്നൊരു ചിത്രം 2000 ല്‍ അദ്ദേഹം സംവിധാനം ചെയ്തു.

ഡ്രൈവിംഗ് ബെല്‍ ആന്‍റ് ദി ബട്ടര്‍ഫ്ലൈ, ജീന്‍ ഡൊമിനിക് ബോബിയുടെ ഓര്‍മ്മക്കുറിപ്പിനെ ആധാരമാക്കിയുള്ള സിനിമയാണ്. ഇന്‍ഡിപ്പെന്‍ഡന്‍സ് സ്പിരിറ്റ് അവാര്‍ഡിനും അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
About Writer
WEBDUNIA