മിലിട്ടറിയില്‍ നഴ്സാവാം
|
ബി.എസ്.സി (നഴ്സിങ്)/പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് ബി.എസ്സി. നഴ്സിങ് ആദ്യ അവസരത്തില്‍ത്തന്നെ വിജയിച്ചവര്‍ക്കും എം.എസ്സി നഴ്സിങ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഡ് നഴ്സ് ആയിരിക്കണം. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ മിഡ്വൈഫ് യോഗ്യതയും നേടിയിരിക്കണം.
പ്രായപരിധി: 21-35 വയസ്. 2008 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ശമ്പളം: 8000-9500 രൂപ.
ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച നടത്തുന്ന എഴുത്തുപരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. കമാന്‍ഡ് ഹോസ്പിറ്റല്‍ (ഈസ്റ്റേണ്‍ കമാന്‍ഡ്), കൊല്‍ക്കത്ത, ഐ. എന്‍.എച്ച്.എസ്. അശ്വിനി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തൊട്ടടുത്ത ദിവസം അഭിമുഖവും മൂന്നാം ദിവസം വൈദ്യ പരിശോധനയുമുണ്ടായിരിക്കും. അപേക്ഷാഫീസായി 150 രൂപയുടെ ഡി.ഡിയും അയയേ്ക്കണ്ടതാണ്. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് DGAFMS (APF Fund) എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന തരത്തിലാണ് ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.
ഡി.ഡിയുടെ പിറകില്‍ അപേക്ഷകന്റെ പേരും വിലാസവും രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. വിലാസം: Integrated Headquarter of Ministry of Defence (Army), Adjutant General's Branch, Dte Gen Of Medical Services (Army), DGMS4B, Room No.45, NewDelhi110001.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianarmy.nic.in സന്ദര്‍ശിക്കുക.
