1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

നേവിയില്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍

നേവി കമ്മീഷന്‍ഡ്‌ ഓഫീസര്‍
PROPRO
ഇന്ത്യന്‍ നാവികസേനയുടെ ലോജിസ്‌റ്റിക്‌ കേഡറില്‍ പെര്‍മനന്‍റ് കമ്മീഷന്‍ഡ്‌ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്‌ അപേക്ഷിക്കാം.

ഏഴിമല നേവല്‍ അക്കാദമിയില്‍ 2009 ജനവരിയിലാണ്‌ കോഴ്‌സ്‌ ആരംഭിക്കുക. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം/ ബി.എ. ഇക്കണോമിക്‌സ്‌/ എം. ബി.എ/ബി.ബി.എ/ബി.ബി.എം/എം.സി.എ/ബി.സി.എ/ബി. എസ്‌.സി. (ഐ.ടി) / ബി.ടെക്‌/ബി.ഇ. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മെറ്റീരിയല്‍സ്‌ മാനേജ്‌മെന്റില്‍ ഡിഗ്രി/ഡിപ്ലോമയും. അല്ലെങ്കില്‍ ICWA/ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സി.

മികച്ച ശാരീരിക, മാനസിക ആരോഗ്യം വേണം. പ്രായം: 19-25 വയസ്സ്‌. (1984 ജനവരി 2നും 1989 ജൂലായ്‌ 1നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍). പ്രായം തെളിയിക്കുന്നതിനായി എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം തുന്നിച്ചേര്‍ത്ത്‌ അയയ്‌ക്കണം.

അപേക്ഷ സാധാരണ തപാലില്‍ മാത്രമേ അയയ്‌ക്കാവൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്‌ത്‌ 17.
വിലാസം: erdlhG: Post Bag No.05,
GPO, New Delhi, 110001.
വെബ്‌സൈറ്റ്‌: www.nousenabharti.nic.in