1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

നാവികസേനയില്‍ സെയിലറാവാം

നാവികസേന സെയിലര് നിയമനം റാലി റിക്രൂട്ട്മെന്റ്
PROPRO
നാവിക സേനയില്‍ സെയിലറാവാന്‍ കേരളത്തില്‍ നിന്നുള്ള പ്ലസ്‌ ടുകാര്‍ക്ക്‌ അവസരം. ഇതിനായി കൊച്ചിയില്‍ ഒക്ടോബര്‍ 16ന്‌ റിക്രൂട്ട്‌മെന്‍റ് റാലി നടക്കും. ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അവിവാഹിതരാവണം.

1998 ഫെബ്രുവരി ഒന്നിനും 1992 ജനവരി 31നും ഇടയില്‍ ജനിച്ചവരാകണം. കണക്ക്‌, ഫിസിക്‌സ്‌ വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ്‌ ടു അഥവാ തത്തുല്യ യോഗ്യത വേണം. കെമിസ്‌ട്രി/ബയോളജി/കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ ഏതെങ്കിലും ഓപ്‌ഷണലായി പഠിച്ചിരിക്കണം.
കായികക്ഷമത: 1.6 കിലോമീറ്റര്‍ 7 മിനുട്ടിനകം നടക്കാനാവണം. 25 സ്റ്റാന്‍ഡ്‌അപ്‌, 10 പുഷ്‌അപ്‌ എന്നിവയും ചെയ്യാനാവണം.

മികച്ച ശാരീരിക മാനസിക ആരോഗ്യം വേണം. ഇന്ത്യന്‍ നേവല്‍ഷിപ്പ്‌, വെണ്ടുരുത്തി, നേവല്‍ബേസ്‌, കൊച്ചി എന്ന വിലാസത്തിലാണ്‌ റിക്രൂട്ട്‌മെന്‍റിന്‌ ഹാജരാകേണ്ടത്‌

റിക്രൂട്ട്‌മെന്‍റിനെത്തുമ്പോള്‍ കരുതേണ്ട രേഖകള്‍

1. എസ്‌.എസ്‌.എല്‍.സി. ബുക്കും ഗസറ്റഡ്‌ ഓഫീസര്‍ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പും.
2.പ്ലസ്‌ ടു മാര്‍ക്ക്‌ ലിസ്റ്റും സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകളും
3. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ അതും സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകളും.
4. സ്വന്തം വിലാസമെഴുതി 10 രൂപ സ്റ്റാമ്പ്‌ പതിച്ച 22X10സെ.മീ.കവര്‍
5.റസിഡന്‍റ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌, അസ്സലും പകര്‍പ്പും.
6.പാസ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ ഫോട്ടോ ഏഴെണ്ണം. സാക്‍ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍റെ പേരും ഒപ്പും ഔദ്യോഗിക വിലാസവും സീലും വ്യക്തമാക്കണം. റിക്രൂട്ട്‌മെന്‍റ് കേന്ദ്രത്തില്‍ രാവിലെ 6.30ന്‌ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്‌: www.nausenabharati.nic.in സന്ദര്‍ശിക്കുക.