1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഡല്‍ഹി മെട്രോ റയിലില്‍ അവസരം

ഡല്ഹി മെട്രോ റയില് അവസരം തൊഴില് ജോലി
PROPRO
ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (DMRC) എകസിക്യൂട്ടീവ്‌, നോണ്‍ എക്സിക്യൂട്ടീവ്‌ തസ്‌തികകളിലെ 669 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരസ്യനമ്പര്‍: DMRC/OM/HR/II/2008. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 27.

പോസ്റ്റ്‌ കോഡ്‌, തസ്‌തിക എന്നിവ ചുവടെ:

01. ജൂനിയര്‍ എക്സിക്യൂട്ടീവ്‌ ഇലക്ട്രിക്കല്‍
02. ഓഫിസ്‌ അസിസ്റ്റന്‍റ്
03. കസ്റ്റമര്‍ റിലേഷന്‍സ്‌ അസിസ്റ്റന്‍റ് (സിആര്‍എ)
04. മെയിന്‍റെയ്നര്‍ (ഇലക്ട്രീഷന്‍, ഫിറ്റര്‍, ഇലക്ട്രോണിക്‌ മെക്കാനിക്‌, റഫ്രിജറേറ്റര്‍ ആന്‍ഡ്‌ എസി മെക്കാനിക്‌)
കസ്റ്റമര്‍ റിലേഷന്‍സ്‌ അസിസ്റ്റന്‍റ് (സിആര്‍എ)

എല്ലാ ഒഴിവുകളും താല്‍ക്കാലികമാണ്‌. ഒഴിവുകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഇന്ത്യന്‍ റയില്‍വേയുടെ ചട്ടപ്രകാരം എല്ലാ തസ്‌തികകളിലേക്കും വൈദ്യപരിശോധന ഉണ്ടാകും. വൈദ്യപരിശോധന, തെരഞ്ഞെടുപ്പ്‌ രീതി തുടങ്ങിയ വിശദവിവരങ്ങള്‍ കോര്‍പറേഷന്‍റെ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫീസ്‌: 300 രൂപ. പട്ടികവിഭാഗക്കാര്‍ പ്രോസസിങ്‌ ചാര്‍ജ്ജായ 50 രൂപ അടച്ചാല്‍ മതി. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (കോഡ്‌ നമ്പര്‍- 7687) ന്യൂഡല്‍ഹി സര്‍വീസ്‌ ബ്രാഞ്ചില്‍ മാറാവുന്ന ക്രോസ്‌ ചെയ്‌ത ഡിമാന്‍ഡ്‌ ഡ്രാഫ്ടായി മാത്രം ഫീസടയ്ക്കുക.
അപേക്ഷാഫോം വെബ്സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കുക.

വിജ്ഞാപനത്തിന്‍റെ പൂര്‍ണരൂപവും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാവും. അതിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രം അപേക്ഷിക്കുക. ഒന്നില്‍കൂടുതല്‍ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷ അയയ്ക്കണം. ഓരോ തസ്‌തികകയ്ക്കും പ്രത്യേകം ഫീസടയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന കവറിന്‍റെ പുറത്ത്‌ Post Code, Name of Post എന്ന്‌ ഉചിതമായതു ചേര്‍ത്തു പൂരിപ്പിക്കണം. അപേക്ഷ സാധാരണ തപാലില്‍ അയയ്ക്കുക.

വെബ്സൈറ്റ്: www.delhimetrorail.com
വിലാസം: DMRC Ltd, Post Bag No- 9, Lodhi Road, New Delhi-110 003.