1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

കുസാറ്റില്‍ പ്രോജക്‌ട് ഒഴിവ്‌

കുസാറ്റ് പ്രോജക്ട് ഒഴിവ് നിയമനം
PROPRO
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഇലക്‌ട്രോണിക്‌സ് വകുപ്പില്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പിന്‍റെ ധനസഹായത്തോടെ നടക്കുന്ന പ്രോജക്‌ടില്‍ റിസര്‍ച്ച്‌ സയന്റിസ്‌റ്റ്/ എന്‍ജിനീയര്‍, റിസര്‍ച്ച്‌ ഫെലോ എന്നീ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ്‌ നിയമനം.

എം.ഇ/എം.ടെക്‌ അല്ലെങ്കില്‍ കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ഡിസൈന്‍, എംബെഡഡ്‌ സിസ്‌റ്റം ഡിസൈന്‍ എന്നിവയിലേതിലെങ്കിലും മൂന്നുവര്‍ഷത്തെ ഗവേഷണ പരിചയത്തോടു കൂടിയ ഇലക്‌ട്രോണിക്‌സ് തത്തുല്യ യോഗ്യത, അല്ലെങ്കില്‍ കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ഡിസൈന്‍, എംബെഡഡ്‌ സിസ്‌റ്റം ഡിസൈന്‍ എന്നിവയില്‍ നാലു വര്‍ഷത്തെ ഗവേഷണ പരിചയത്തോടു കൂടിയ എം.എസ്.സി ഇലക്‌ട്രോണിക്‌സ് അല്ലെങ്കില്‍ സയന്‍റി‌സ്‌റ്റ്/എന്‍ജിനീയര്‍ തസ്‌തികയിലേക്ക്‌ ആവശ്യമായ യോഗ്യതകള്‍. പ്രതിമാസം 20,000 രൂപയാണു ശമ്പളം.

റിസര്‍ച്ച്‌ ഫെലോയായി അപേക്ഷിക്കുന്ന വ്യക്‌തിക്ക്‌ എം.ഇ/ എം.ടെക്‌/ ഇലക്‌ട്രോണിക്‌സ് തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ ഡിസൈന്‍, എംബെഡഡ്‌ സിസ്‌റ്റം ഡിസൈന്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയം അഥവാ അധ്യാപന പരിചയത്തോടു കൂടിയ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്‌, ടെക്‌നോളജിയില്‍ ഗ്രാജ്യുവേറ്റ്‌ ഡിഗ്രിയാണു യോഗ്യത. 14,000 രൂപ ശമ്പളവും വീട്ടുവാടക ബത്തയും ലഭിക്കും.

എന്നാല്‍ ഇലക്‌ട്രോണിക്‌സ് അഥവാ ഇലക്‌ട്രോണിക്‌ സയന്‍സിലെ എം.എസ്.സി ബിരുദമോ ഇലക്‌ട്രോണിക്‌സില്‍ ബി.ഇ അഥവാ ബി.ടെക്‌ ബിരുദമോ ഉളളവര്‍ക്കു പ്രതിമാസം 12,000 രൂപയാണു ലഭിക്കുക. വീട്ടുവാടക ബത്തയും ലഭിക്കും.

പേര്‌, ജനന തീയതി, വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ വ്യക്‌തമാക്കുന്ന, വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, മാര്‍ക്ക്‌ലിസ്‌റ്റ് എന്നിവ സഹിതം ഡോ. പി.ആര്‍.എസ്‌. പിളള, ചീഫ്‌ ഇന്‍വെസ്‌റ്റിഗേറ്റര്‍(ഡി.ഐ.ടി) പ്രോജക്‌ട്, ഇലക്‌ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, കൊച്ചി-22 എന്ന വിലാസത്തില്‍ ഡിസംബര്‍ 10നകം ലഭിക്കണം.

‌ഫോണ്‍ നമ്പര്‍ 0484-2576418