1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

കുടുംബശ്രീയില്‍ വിവിധ ഒഴിവുകള്‍

കുടുംബശ്രീ നിയമനം ഒഴിവുകള് അപേക്ഷ
PROPRO
കുടുംബശ്രീയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ്‌ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്‌ നിയമനം.

പ്രോഗ്രാം ഓഫീസറുടെ മൂന്നും (സംസ്ഥാന മിഷന്‍, തിരുവനന്തപുരം), ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്ററുടെ രണ്ടും (തിരുവനന്തപുരം, പാലക്കാട്‌), അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്ററുടെ നാലും (കാസര്‍കോട്‌, എറണാകുളം, ഇടുക്കി, മലപ്പുറം) ഒഴിവുണ്ട്‌.

പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ തസ്തികകളിലെ അപേക്ഷകര്‍ 12,930 - 20,250 (പരിഷ്ക്കരിച്ചത്‌) ശമ്പള സ്കെയിലിലോ മുകളിലോ ജോലി ചെയ്യുന്നവരാകണം. അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്ററുടെ അപേക്ഷകര്‍ 7990 - 12930 (പരിഷ്ക്കരിച്ചത്‌) ശമ്പള സ്കെയിലിലോ മുകളിലോ ജോലി ചെയ്യുന്നവരാകണം.

നവംബര്‍ 28 -ന്‌ രാവിലെ പതിനൊന്ന് മണിക്ക്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‌ സമീപം ട്രിഡ റിഹാബിലിറ്റേഷന്‍ ബില്‍ഡിങ്ങ്സ്‌ (ചാലക്കുഴി റോഡ്‌), മൂന്നാം നിലയിലെ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ ഓഫീസില്‍ അപേക്ഷയും ബയോഡാറ്റയും സഹിതം ഹാജരാകണം.