1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

കര്‍ണാടക ബാങ്കില്‍ അവസരം

കര്‍ണാടക ബാങ്ക് അവസരം അപേക്ഷ
PROPRO
കര്‍ണാടക ബാങ്കില്‍ ക്ലാര്‍ക്ക്‌ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. അവസാന തീയതി: ഓഗസ്റ്റ്‌ 28.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ്‌ /സ്റ്റെനോഗ്രഫിയില്‍ അറിവ്‌. പ്രായപരിധി: 01-08-2008 ല്‍ 28(31-07-1980നോ അതിനുശേഷമോ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി).പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചു വര്‍ഷം ഇളവ്‌. അപേക്ഷാഫീസ്‌: 150 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്കു 100 രൂപ മതി.

Karnataka Bank Limited ‍ എന്ന പേരില്‍ മാംഗൂരില്‍ മാറാവുന്ന വിധത്തിലെടുത്ത ഡിമാന്‍ഡ്‌ ഡ്രാഫ്റ്റായി ഫീസടയ്ക്കുക. പട്ടികജാതി/വര്‍ഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാകും. ഒക്ടോബര്‍ അഞ്ചിന്‌ ബാംഗൂര്‍, ചെന്നൈ, ഡല്‍ഹി, മാംഗ്ലൂര്‍‍, മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പരീക്ഷ നടത്തും.

പ്രൊബേഷന്‍ 6/9 മാസം. ശമ്പളം: 9,000 രൂപ. ആനുകൂല്യങ്ങള്‍ വേറെ. അപേക്ഷ അയയ്ക്കേണ്ട വിലാസം: The Deputy General Manager(HR&IR), Karnataka Bank Ltd, Head Office, Mahaveera Circle, Kankanady, Mangalore-575002. വെബ്സൈറ്റ്‌: www.karnatakabank.com