1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ആര്‍മി സ്‌കൂള്‍ അധ്യാപകര്‍

ആര്മി സ്കൂള് അധ്യാപകര് അവസരം ജോലി അപേക്ഷ
PROPRO
ആര്‍മിയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 123 സി.ബി.എസ്‌.സി. അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PGT, TGT, PRT എന്നീ ഒഴിവുകളിലാണ്‌ അവസരം.

ആര്‍മി വെല്‍ഫെയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി (AWES) എഴുത്തുപരീക്ഷ, അഭിമുഖം, അധ്യാപനപരീക്ഷ എന്നിവയിലൂടെയാകും തെരഞ്ഞെടുപ്പ്‌. പരീക്ഷയുടെ അടിസ്‌ഥാനത്തില്‍ സ്‌കോര്‍ കാര്‍ഡ്‌ നല്‍കും. ഒഴിവുകള്‍ ഉണ്ടാകുന്നതനുസരിച്ച്‌ ഉദ്യോഗാര്‍ഥികളെ സ്‌കോര്‍ അടിസ്ഥാനത്തില്‍ പരിഗണിക്കും.

അംഗീകൃത ശമ്പള സ്‌കെയിലാണ്‌ ലഭിക്കുക. പരീക്ഷാ തീയതി: 2009 ജനുവരി 11.

യോഗ്യത: 1.PGT ബിരുദാനന്തര ബിരുദം. 50 ശതമാനം മാര്‍ക്ക്‌. ബി.എഡ്‌. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 2.TGTബിരുദം. 50 ശതമാനം മാര്‍ക്ക്‌. ബി.എഡ്‌/ തത്തുല്യം. 3.PRT ബിരുദം. 50 ശതമാനം മാര്‍ക്ക്‌. ബി.എഡ്‌/ബി.ഇ.എല്‍/തത്തുല്യം. പ്രായം നാല്‍പ്പത്‌ കവിയരുത്‌. ഡല്‍ഹി സ്‌കൂളുകളിലെ അപേക്ഷകര്‍ക്ക്‌ TGT/PRT പുരുഷന്‍മാര്‍ക്ക്‌ 29 ഉം സ്‌ത്രീകള്‍ക്ക്‌ 39 ഉം കവിയരുത്‌.

PGT വിഭാഗത്തില്‍ പ്രായം യഥാക്രമം 34/44 വയസ്‌. 2008 നവംബര്‍ 15 അടിസ്‌ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുക. പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ നിബന്ധനകളില്‍ ഇളവുണ്ടാകും. നിശ്‌ചിതഫോറത്തിലാണ്‌ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫോറത്തിന്‍റെ മാതൃകയും ഒഴിവുകളുടെ വിവരങ്ങളും മറ്റു നിബന്ധനകളെക്കുറിച്ചും അതതു ആര്‍മി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നു ലഭിക്കുന്നതാണ്‌.

ആര്‍മി സ്‌കൂളുകളുടെ പട്ടിക www.dwes.nic.in എന്ന വെബ്‌ സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോറം ഈ സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവംബര്‍ 15.

അപേക്ഷാഫീസായ 150 രൂപ അപേക്ഷ സമര്‍പ്പിക്കുന്ന ആര്‍മി സ്‌കൂളിന്‍റെ പേരില്‍ അതതു പ്രദേശത്തു മാറാവുന്ന ഡി.ഡി. ആയി വേണം നല്‍കാന്‍.