അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
|
യോഗ്യരായവര്‍ താഴെപറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രം അപേക്ഷ അയച്ചാല്‍ മതി.
ഗ്രൂപ്പ് എ-കോഡ് നമ്പര്‍ 01
യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.സി.എ/ എം.ഐ.ടി /എം.സി.എം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത കമ്പ്യൂട്ടര്‍ ബി.ഇ.
ഗ്രൂപ്പ് ബി-കോഡ് നമ്പര്‍ 02
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം അല്ലെങ്കില്‍ 55 ശതമാനത്തില്‍ കുറയാത്ത എം.കോം.
ഗ്രൂപ്പ് സി-കോഡ് നമ്പര്‍ 03
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ത്രിവത്സര എല്‍.എല്‍.ബി അല്ലെങ്കില്‍ 55 ശതമാനത്തില്‍ കുറയാത്ത എല്‍.എല്‍.എം. അഭിഭാഷകനായി മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ആവശ്യമാണ്. (എസ്.സി/എസ്.ടിക്കാര്‍ക്ക് 2 വര്‍ഷം).
ഗ്രൂപ്പ് ഡി-കോഡ് നമ്പര്‍ 04
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.
പ്രായം: കുറഞ്ഞ പ്രായപരിധി: 21 വയസ്സ്. കൂടിയ പ്രായം: ജനറല്‍-28 വയസ്സ്. എസ്.സി/എസ്.ടി-33 വയസ്സ്, ഒ.ബി.സി-31 വയസ്സ്, വികലാംഗര്‍-ജനറല്‍-40, എസ്.സി/ എസ്.ടി-45, ഒ.ബി.സി-43 വയസ്സ്. 2008 സെപ്റ്റംബര്‍ 30 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: 11,110-20,910 രൂപ. ഡിസംബര്‍ 21 ന് എഴുത്തുപരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരം(കോഡ് -23), കൊച്ചി (കോഡ് -14) എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നാല് വര്‍ഷത്തെ സര്‍വീസ് ബോണ്ട് നല്‍കേണ്ടതാണ്. അപേക്ഷാ ഫോറം കമ്പനിയുടെ സെയില്‍ കൗണ്ടറില്നിന്നുമാത്രമേ ലഭിക്കു.
കമ്പനിയുടെ കേന്ദ്രങ്ങളുടെ വിലാസം www. orientalinsurance.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നവംബര്‍ അഞ്ച് വരെയാണ് അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ ബുക്ക്ലെറ്റും നല്‍കുക. അപേക്ഷാഫോറത്തിനും ബുക്ക്ലെറ്റിനും സ്വന്തം മേല്‍വിലാസമെഴുതിയ കവറിനുംകൂടി 500 രൂപയാണ് ഫീസ്.
അപേക്ഷയൊടൊപ്പം മറ്റുരേഖകളൊന്നും അയയേ്ക്കണ്ടതില്ല. യോഗ്യത തെളിയിക്കുന്ന രേഖകള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഭിമുഖത്തിന്റെ സമയത്ത് ഹാജരാക്കിയാല്‍ മതിയാകും. പൂരിപ്പിച്ച അപേക്ഷ, അപേക്ഷയോടൊപ്പം കിട്ടുന്ന സ്വന്തം മേല്‍വിലാസമെഴുതിയ കവറില്‍ പ്രത്യേകം വച്ച് അയയ്ക്കണം. അപേക്ഷകള്‍ സാധാരണ തപാലില്‍ മാത്രം അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.
വിലാസം: POST BAG NO. 2281, CHANAKYAPURI POST OFFICE,
NEW DELHI110021.
